31 October Saturday

വിദ്വേഷ പ്രചാരണം: ഫെയ്‌‌സ്‌‌ബുക്ക്‌ പ്രതിനിധി ഹാജരാകണം; അന്ത്യശാസനം നൽകി ഡൽഹി നിയമസഭാ സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

ന്യൂഡൽഹി > സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച  നേരിട്ട്‌ ഹാജരാകാൻ‌ ഫെയ്‌‌സ്‌‌ബുക്ക്‌ പ്രതിനിധിക്ക്‌‌ ഡൽഹി നിയമസഭാ സമിതിയുടെ അന്ത്യശാസനം. 15ന്‌ ഹാജരാകാൻ നിയമസഭയുടെ സമാധാന ഐക്യസമിതി നൽകിയ നോട്ടീസ്‌‌ ഫെയ്‌സ്‌ബുക്ക്‌ പാലിച്ചില്ല.

വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ പാർലമെന്റിന്റെ സ്ഥിരം സമിതിക്കു മുമ്പാകെ ഹാജരായെന്നും നിയമസഭാ സമിതിയുടെ നോട്ടീസ്‌ പിൻവലിക്കണമെന്നുമാണ്‌ ഫെയ്‌സ്‌ബുക്ക്‌ മറുപടി നൽകിയത്‌. ഇത്‌ തള്ളിയാണ്‌ നിയമസഭാ സമിതി അന്തിമ നോട്ടീസ്‌ നൽകിയത്‌. ഈ നോട്ടീസ്‌ ധിക്കരിക്കുന്നത്‌  ഭരണഘടന നൽകുന്ന വിശേഷാധികാരം ലംഘിക്കുന്നതായി കണക്കാക്കുമെന്നും സമിതി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top