29 November Tuesday

പീഡനശ്രമം: കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022


ബംഗളൂരു
ബ്യൂട്ടിപാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കർണാടകയിലെ കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ. ധർവാഡിലെ പ്രമുഖ നേതാവ്‌ മനോജ്‌ കർജഗിയാണ്‌ അറസ്റ്റിലായത്‌. ഇയാളുടെ ബ്യൂട്ടിപാർലറിലെ ജീവനക്കാരിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ്‌ പരാതി. ശനിയാഴ്‌ചയാണ്‌ സംഭവം.
യുവതി  അറിയിച്ചതിനെത്തുടർന്ന്‌ കാമുകനും സുഹൃത്തുക്കളുമെത്തി മനോജിനെ മർദിച്ചു. പൊലീസ്‌ അറസ്റ്റുചെയ്‌ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കർണാടകയിലെ ഒരു മന്ത്രിയുടെ സഹായിയായ മനോജ്‌, സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത്‌ വടക്കുപടിഞ്ഞാറൻ കർണാടക ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ ഡയറക്ടറായിരുന്നു. ഇയാൾ സിദ്ധരാമയ്യക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top