30 November Monday

അധികാരത്തിലെത്തിയാൽ കർഷകദ്രോഹ നിയമങ്ങൾ റദ്ദാക്കും ; മഹാസഖ്യം പ്രകടനപത്രിക

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


ന്യൂഡൽഹി
അധികാരത്തിലെത്തിയാൽ കേന്ദ്രം പാസാക്കിയ മൂന്ന്‌ കർഷകദ്രോഹ ബില്ലും റദ്ദാക്കി നിയമം കൊണ്ടുവരുമെന്ന്‌ ബിഹാറിൽ ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ പ്രകടനപത്രിക. 10 ലക്ഷം തൊഴില്‍, കാർഷിക വായ്‌പകൾ എഴുതിത്തള്ളൽ തുടങ്ങി 25 ഇന പൊതുപരിപാടിയാണ്‌ പ്രകടനപത്രിക മുന്നോട്ട് വയ്ക്കുന്നത്. കർഷകദ്രോഹ ബില്ലുകൾക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കവെ തെരഞ്ഞെടുപ്പിൽ ഇത്‌ പ്രധാന വിഷയമാക്കുകയാണ് ഇടതുപക്ഷം ഉള്‍പ്പെട്ട‌ മഹാസഖ്യം.

കരാർ അധ്യാപകർക്ക്‌ തുല്യവേതനം, ജീവിതോപാധി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വനിതകൾക്ക്‌ നാലായിരം രൂപ പ്രതിമാസ ഓണറേറിയം, എല്ലാ പഞ്ചായത്തിലും ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടെയുള്ള ക്ലിനിക്‌, തൊഴിൽ പരീക്ഷകൾക്കുള്ള ഫീസ്‌ ഒഴിവാക്കൽ, ഉദ്യോഗാർഥികളുടെ യാത്രച്ചെലവ്‌ വഹിക്കൽ, തൊഴിൽ സഹായ കേന്ദ്രങ്ങൾ രൂപീകരിക്കൽ, തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം എല്ലാവർക്കും 200 തൊഴിൽദിനം, തൊഴിലുറപ്പ്‌ മാതൃകയിൽ പ്രത്യേക തൊഴിൽ പദ്ധതി തുടങ്ങിയ ഉറപ്പുകളും പ്രകടനപത്രികയിലുണ്ട്‌. എൻഡിഎ ഭരണമായിട്ടുകൂടി ബിഹാറിനെ കേന്ദ്രം തഴഞ്ഞെന്ന്‌ പ്രകടനപത്രിക പുറത്തിറക്കി തേജസ്വി യാദവ്‌ പറഞ്ഞു. ‘ഇരട്ട എൻജിനു’ള്ള സർക്കാരായിട്ടുകൂടി ബിഹാറിന്‌ പ്രത്യേക പദവി കിട്ടിയില്ല. പ്രളയനഷ്ടം പഠിക്കുന്നതിന്‌ ഇതുവരെയായി കേന്ദ്രസംഘമെത്തിയില്ല–- തേജസ്വി പറഞ്ഞു.

ബിഹാറിൽ ബിജെപി മൂന്ന്‌ സഖ്യമായാണ്‌ മത്സരിക്കുന്നതെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സിങ്‌ സുർജെവാല പറഞ്ഞു. ഒന്ന്‌ ബിജെപി–- ജെഡിയു സഖ്യം, രണ്ട്‌ ബിജെപി–- എൽജെപി സഖ്യം, മൂന്നാമത്തേത്‌ ഒവൈസി–- സാഹിബ് ‌സഖ്യം – -സുർജെവാല പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top