12 November Tuesday

ബിജെപിയെ ചെറുക്കാനാകുക കമ്യൂണിസ്റ്റ് പാര്‍ടിക്കുമാത്രം ; കോണ്‍ഗ്രസിന് ആശയ അടിത്തറ നഷ്ടമായി : പ്രകാശ് കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ അഗർത്തലയിൽ നടന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ സംസാരിക്കുന്നു



അഗർത്തല
കേന്ദ്രത്തിൽ ബിജെപിക്കെതിരെ യഥാർഥ ബദലൊരുക്കാൻ കമ്യൂണിസ്റ്റ് പാർടിക്കുമാത്രമേ സാധിക്കൂവെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാംവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന ആശയപരമായ അടിത്തറ കോൺഗ്രസിന് നഷ്ടമായി. മോഡി-–- ഷാ ഭരണത്തിനെതിരായ ബദലൊരുക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാൻ കമ്യൂണിസ്റ്റ് പാർടിക്കുമാത്രമേ സാധിക്കൂ. കർഷകരെയും തൊഴിലാളികളെയും വിദ്യാർഥികളെയും യുവജനങ്ങളെയും ബിജെപിക്കെതിരെ സജ്ജമാക്കാനുള്ള തീവ്രദൗത്യത്തിലാണ് സിപിഐ എം. കൊളോണിയലിസത്തിനെതിരായ ശക്തമായ പോരാട്ടം നടത്തിയതിന്റെ പാരമ്പര്യം കമ്യൂണിസ്റ്റ് പാർടിക്കുണ്ട്. വലിയ വേട്ടയാടലുകളും നേരിടേണ്ടിവന്നു. നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിരന്തരം വേട്ടയാടി. എന്നാൽ, അതുകൊണ്ടെന്നും അന്നും ഇന്നും കമ്യൂണിസ്റ്റ് മുന്നേറ്റം തടയാനായില്ല–- -കാരാട്ട് ചൂണ്ടിക്കാട്ടി.

ത്രിപുരയിലെ ബിജെപി സർക്കാർ ഭീകരശക്തികൾക്ക് സംസ്ഥാനത്ത് പിടിമുറുക്കാൻ അവസരമൊരുക്കുകയാണെന്നും സിപിഐ എം നേതാക്കളെ വ്യാപകമായി വേട്ട
യാടുകയാണെന്നും മുൻ മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു. ത്രിപുരയിലെ ജനവിരുദ്ധ സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top