24 October Thursday

പ്രതിരോധനിർമാണം : സ്വകാര്യമേഖലയ്‌ക്ക്‌ കേന്ദ്രത്തിന്റെ പൂർണപിന്തുണ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


ന്യൂഡൽഹി
പ്രതിരോധനിർമാണ മേഖലയിൽ സ്വകാര്യസ്ഥാപനങ്ങൾക്ക്‌ പൂർണമായ പിന്തുണ നൽകുമെന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്‌. സൊസൈറ്റി ഓഫ്‌ ഇന്ത്യൻ ഡിഫൻസ്‌ മാനുഫാക്‌ചേഴ്‌സ്‌ വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യവസായങ്ങൾക്ക്‌ ലൈസൻസ്‌ നൽകുന്നതിനുള്ള നടപടിക്രമം ലളിതമാക്കി. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഉയർത്തി. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ തീരുമാനങ്ങൾ എടുത്തു. സർക്കാരിന്റെ പ്രതിരോധ പരീക്ഷണകേന്ദ്രങ്ങൾ സ്വകാര്യസ്ഥാപനങ്ങൾക്ക്‌ തുറന്നുകൊടുക്കാനും തീരുമാനമായി.  സർക്കാർ പുതിയ ആശയങ്ങൾ സ്വീകരിക്കും.  തമിഴ്‌നാട്ടിലും ഉത്തർപ്രദേശിലും പ്രതിരോധനിർമാണ ഇടനാഴികൾ സ്ഥാപിച്ചെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.

മേക്ക്‌ ഇൻ ഇന്ത്യയുടെ ഭാഗമായി 40 വ്യവസായവികസന ശുപാർശകൾക്ക്‌ അനുമതി നൽകി. ഇതിൽ എട്ട്‌ പദ്ധതികൾ 2,000 കോടി രൂപ വീതം മൂല്യമുള്ളതാണ്‌. 2025ഓടെ 2,600 കോടി ഡോളർ കരുത്തുള്ളതായി  പ്രതിരോധനിർമാണ വ്യവസായം വളരുമെന്നും മന്ത്രി അവകാശപ്പെട്ടു.


പ്രധാന വാർത്തകൾ
 Top