17 July Wednesday

ബംഗാളിൽ തൃണമൂൽ അക്രമം; മുഹമ്മദ്‌ സലിമിന്റെ വാഹനവ്യൂഹത്തിനുനേരെ വെടിവയ്‌പ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

കൊൽക്കത്ത > പശ്‌ചിമ ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പോളിങ്ങിനിടെ തൃണമൂൽ കോൺഗ്രസ്‌ വ്യാപക അക്രമം നടത്തുന്നു. സിപിഐ എം പൊളിറ്റ്‌ ബ്യുറോ അംഗവും റായ്‌ഗഞ്ച്‌ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയുമായ മുഹമ്മദ്‌ സലിമിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായി. വാഹനത്തിനുനേരെ പല തവണ വെടിവയ്‌പ്പുണ്ടായി എന്നാണ്‌ റിപ്പോർട്ടുകൾ. നിലവിൽ റായ്‌ഗഞ്ചിൽ നിന്നുള്ള എംപിയാണ്‌ സലിം.

ഇസ്ലാംപുരിൽ വച്ചാണ്‌ ആക്രമണമുണ്ടായത്‌. മുഹമ്മദ്‌ സലിമിനെയും പ്രവർത്തകരെയും പൊലീസ്‌ സുരക്ഷിത സ്ഥലത്തേക്ക്‌ മാറ്റിയിട്ടുണ്ട്‌. സംഭവത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ സംസ്ഥാനത്തോട്‌ റിപ്പോർട്ട്‌ തേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top