30 October Friday

സഹ. ബാങ്കുകൾ ആർബിഐക്ക് ; ബില്‍ ലോക്‌സഭ കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ന്യൂഡൽഹി
രാജ്യത്തെ സഹകരണ ബാങ്കുകളെ ആർബിഐക്ക്‌ കീഴിൽ കൊണ്ടുവരുന്ന ബാങ്കിങ്‌ നിയന്ത്രണ ഭേദഗതി ബില്‍‌ ലോക്‌സഭ പാസാക്കി. ജൂണിൽ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓർഡിനൻസിന്‌ പകരമാണ്‌ ബില്‍‌. കോവിഡ്‌ പശ്ചാത്തലത്തിൽ ബാങ്കിങ്‌ മേഖലയ്‌ക്കുണ്ടായ സമ്മർദ്ദം കണക്കിലെടുത്താണ്‌ ഓർഡിനൻസെന്നാണ്‌ കേന്ദ്ര വിശദീകരണം. മാർച്ചിൽ ബില്‍ കൊണ്ടുവന്നെങ്കിലും പാസാക്കാനായില്ല. പിന്നാലെ ഓര്‍ഡിനന്‍സ് ഇറക്കി. ലോക്‌സഭ കടന്ന ബില്‍ ഇനി രാജ്യസഭയുടെ പരി​ഗണനയിൽ വരും.

ബില്‍‌ സംസ്ഥാനഅധികാരത്തിന്‌ മേലുള്ള കടന്നുകയറ്റമാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഹകരണ മേഖലയെ ഷൈലോക്കുമാർക്കും ബ്ലേഡ്‌ മാഫിയകൾക്കും എറിഞ്ഞുകൊടുക്കുന്ന നടപടിയാണിതെന്ന്‌ എ എം ആരിഫ്‌ ചർച്ചയിൽ പറഞ്ഞു. മറ്റ്‌ സംസ്ഥാനങ്ങളിൽ തകർച്ച നേരിട്ട ബാങ്കുകൾ പോലെയല്ല കേരളത്തിലെ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്‌. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സഹകരണ മേഖലയ്‌ക്ക്‌ വലിയ പങ്കാണുള്ളത്‌.

ആർക്കും നിക്ഷേപം നഷ്ടപ്പെടുന്ന സാഹചര്യമില്ല. എല്ലാവർക്കും ഇൻഷുറൻസ്‌ പരിരക്ഷ നൽകുന്നുമുണ്ട്‌.  ഈ നിയമഭേദഗതിയോടെ സഹകരണമേഖലയുടെ മരണമണിയാണ്‌ മുഴങ്ങുന്നത്‌. ബില്ല്‌ പാസാക്കാതെ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടാൻ സർക്കാർ തയ്യാറാകണം–- ആരിഫ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top