13 November Wednesday

കശ്‌മീരിലേത് ജനങ്ങളുടെ നിസ്സഹകരണപ്രസ്ഥാനം; സാമൂഹ്യപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻUpdated: Monday Oct 14, 2019

ന്യൂഡൽഹി > ജമ്മു കശ്‌മീരി ജനത പുതിയകാലത്തിന്റെ നിസ്സഹകരണപ്രസ്ഥാനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സാമൂഹ്യപ്രവർത്തകരുടെ വിലയിരുത്തൽ. ആഗസ്‌ത്‌ അഞ്ചിന്‌ പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ ജനം സ്വന്തം നിലയ്‌‌‌‌ക്ക്‌ കടകളും ഓഫീസുകളും അടച്ച്‌  പ്രതിഷേധം തുടങ്ങി.

രണ്ടുമാസം പിന്നിട്ടിട്ടും കടകളും ഓഫീസുകളും തുറന്നിട്ടില്ല. കേന്ദ്രനടപടിയെക്കുറിച്ച്‌ ചർച്ച ചെയ്യാൻപോലും ആര്‍ക്കും താൽപ്പര്യമില്ല. അവർ നിശ്ശബ്‌ദമായി ഉപജീവനത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നു. തീവ്രമായ ആത്മസംയമനം പാലിച്ചുള്ള ഇത്തരം പ്രതിഷേധം ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ലെന്നും സാമൂഹ്യപ്രവർത്തകരുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

എഴുത്തുകാരനും മനഃശാസ്‌ത്രജ്ഞനുമായ അനിരുദ്ധ്‌കാല, പൊതുജനാരോഗ്യ വിദഗ്‌ധ ബ്രയാനെൽ ഡിസൂസ, മാധ്യമപ്രവർത്തക രേവതി ലൗൾ, സാമൂഹ്യപ്രവർത്തക ശബ്‌നം ഹാഷ്‌മി എന്നിവർ ചേർന്നാണ്‌ ‘കശ്‌മീർ സിവിൽ ഡിസ്‌ഒബീഡിയൻസ്‌: സിറ്റിസൺസ്‌ റിപ്പോർട്ട്‌’ തയ്യാറാക്കിയത്‌. കശ്‌മീരിലെ വിവിധ ജനവിഭാഗങ്ങൾ, സുരക്ഷാഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ്‌  റിപ്പോർട്ട്‌ തയ്യാറാക്കിയത്.

തീവ്രമായ ആത്മനിന്ദയും രോഷവും അസ്വസ്ഥതയുമാണ്‌ കശ്‌മീരിലെ മൗനത്തിന്‌ പിന്നിലെന്ന കശ്‌മീരി മാധ്യമപ്രവർത്തകരുടെ നിരീക്ഷണവും റിപ്പോർട്ടിലുണ്ട്‌. ‘കശ്‌മീരിൽ അക്രമങ്ങൾ ഉണ്ടാകുന്നില്ലെന്നത്‌ സുരക്ഷാകവചത്തിന്റെ കെട്ടുറപ്പിനേക്കാൾ കൂടുതൽ ജനതയുടെ ആത്മസംയമനത്തെയാണ്‌ കുറിക്കുന്നത്’–- റിപ്പോർട്ട്‌ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top