21 October Wednesday

നീറ്റ്‌ സമ്മർദത്തിൽ തമിഴ്‌നാട്ടിൽ ജീവനൊടുക്കിയത്‌ 4 വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020


ചെന്നൈ
നീറ്റ്‌ പരീക്ഷയുടെ സമ്മർദം താങ്ങാനാകാതെ‌ തമിഴ്‌നാട്ടിൽ ഒരാഴ്‌ചയ്‌ക്കിടെ ആത്മഹത്യ ചെയ്‌തത്‌ നാലു വിദ്യാർഥികൾ. ഞായറാഴ്‌ച പരീക്ഷ നടക്കാനിരിക്കെ ശനിയാഴ്‌ച രാത്രി മൂന്നു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു.   എം ജ്യോതിശ്രീ ദുർഗ, ആദിത്യ,  മോത്തിലാൽ എന്നിവരാണ്‌ മരിച്ചത്‌. 19 കാരിയായ ജ്യോതിശ്രീ മധുരൈ സ്വദേശിയാണ്‌. പരീക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സീറ്റ് ലഭിച്ചില്ലെങ്കിൽ കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും നിരാശപ്പെടുത്തുമെന്ന് താൻ പേടിക്കുന്നുവെന്നും‌ ആത്മഹത്യാകുറിപ്പിൽ പറയുന്നു‌.

ധർമ്മപുരി ജില്ലയിലെ എം ആദിത്യ, നാമക്കലിലെ തിരുചെങ്കോഡിലെ 21 കാരൻ മോത്തിലാൽ എന്നിവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോത്തിലാൽ രണ്ടുതവണ പരീക്ഷ​ എഴുതിയിരുന്നു.ഈ ആഴ്ച ആദ്യം അറിയലൂരിൽ 19 കാരനായ വിഗ്‌നേഷും ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹവും നേരത്തേ രണ്ടുതവണ പരീക്ഷ എഴുതിയിരുന്നു. കഴിഞ്ഞ വർഷം സ്വകാര്യ കോളേജിൽ പ്രവേശനം ലഭിച്ചുവെങ്കിലും ഫീസ് അടയ്‌ക്കാൻ കഴിയാത്തതിനെ തുടർപഠനം ഉപേക്ഷിച്ചു.

പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്‌തിൽ  ആരോഗ്യമന്ത്രി സി വിജയബാസ്കർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. വിദ്യാർഥികളിൽ സമ്മർദമുണ്ടാക്കുന്നുവെന്ന്‌ കാണിച്ച്‌  ഒരു പതിറ്റാണ്ടായി തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശന പരീക്ഷയില്ല.  പകരം 12ാം ക്ലാസ്‌ ഫലത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രവേശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top