18 October Friday

സാമ്പത്തികമാന്ദ്യം: രാജ്യത്തെ കമ്പനികളുടെ വളർച്ചയിലും ഇടിവ്‌;

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2019

ന്യൂഡൽഹി > സാമ്പത്തികമാന്ദ്യം കാരണം രാജ്യത്തെ പ്രമുഖ കമ്പനികളുടെ വരുമാനവളർച്ച ഇടിയുന്നു. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ (ഏപ്രിൽ–-ജൂൺ) 642 കമ്പനികളുടെ വരുമാനവളർച്ച  5.7 ശതമാനം മാത്രമാണ്‌. കഴിഞ്ഞ 11 പാദങ്ങളിലെ (33 മാസം) ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. ജനങ്ങളുടെ ഉപഭോക്തൃശേഷിയിലുണ്ടായ ഇടിവും അടിസ്ഥാന സൗകര്യമേഖലയിൽ സർക്കാർ നിക്ഷേപം വെട്ടിക്കുറയ്‌ക്കുന്നതുമാണ്‌ കമ്പനികളുടെ വരുമാനത്തെയും ബാധിക്കുന്നത്‌. 

കഴിഞ്ഞ സാമ്പത്തികവർഷത്തെ നാല്‌ പാദങ്ങളിൽ 16.5, 19.5, 17.3, 9.3 എന്ന ക്രമത്തിലായിരുന്നു വരുമാന വളർച്ച. ഉപഭോക്തൃ മേഖലയിൽനിന്നുള്ള വരുമാനത്തിൽ 7.7 ശതമാനത്തിന്റെ ചുരുക്കമാണ്‌ ഉണ്ടായത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ അടിസ്ഥാനസൗകര്യമേഖലയിൽ സർക്കാർ ചെലവിടൽ വെട്ടിക്കുറച്ചിരുന്നു. 2018–-19ന്റെ അവസാനപാദത്തിലും നടപ്പുവർഷം ആദ്യപാദത്തിലും ഇതിന്റെ പ്രത്യാഘാതമുണ്ടായി.

വാഹനങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പന ഗ്രാമ–-നഗരങ്ങളിൽ വൻതോതിൽ ഇടിഞ്ഞു. സിമന്റിന്റെ ആവശ്യത്തിലെ വളർച്ച കഴിഞ്ഞവർഷം അവസാനം 12.5 ശതമാനമായിരുന്നത്‌ 5.5 ശതമാനമായി ഇടിഞ്ഞു. അടിസ്ഥാന സൗകര്യപദ്ധതികളുടെ നിർമാണം മന്ദഗതിയിലായതാണ്‌ ഇതിനു കാരണം. ഭവന നിർമാണമേഖല തകർന്നു. ഉരുക്കിന്റെ ആവശ്യകത രണ്ടു ശതമാനം കുറവുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top