19 September Saturday

നീറ്റ്‌ ഓൺലൈനായി പറ്റില്ല, ​ഗള്‍ഫില്‍ പരീക്ഷ നടത്താനാകില്ല ; ടെസ്റ്റിങ് ഏജന്‍സി സുപ്രീംകോടതിയില്‍

എം അഖിൽUpdated: Friday Aug 14, 2020


ന്യൂഡൽഹി
ജെഇഇ മെയിൻ മാതൃകയിൽ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഓൺലൈനായി നടത്താൻ സാധ്യമല്ലെന്ന് ദേശീയ ടെസ്‌റ്റിങ് ഏജൻസി. ഗൾഫ്‌ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാനാകില്ലെന്നും ഏജന്‍സി സുപ്രീംകോടതിയെ അറിയിച്ചു.

ഗൾഫില്‍ പരീക്ഷാകേന്ദ്രം വേണമെന്ന ഹർജിയിലാണ് ഏജന്‍സിയുടെ സത്യവാങ്‌മൂലം. എൻജിനിയറിങ് കോഴ്സുകളിലേക്ക് അര്‍ഹരെ തെരഞ്ഞെടുക്കുന്ന പരീക്ഷയും(ജെഇഇ) നീറ്റും ഒന്നായി കാണരുത്‌.  വർഷം 15 ലക്ഷത്തിലധികംപേര്‍ നീറ്റ് എഴുതുന്നു. ജെഇഇ മെയിൻ എഴുതുന്നത് എട്ടുലക്ഷത്തോളവും.  എൻജിനിയറിങ് സീറ്റുകളെ അപേക്ഷിച്ച്‌ മെഡിക്കൽ സീറ്റ് കുറവാണ്‌.

നീറ്റിന് ഈവര്‍ഷം  15, 97,426 അപേക്ഷകരുണ്ട്. രാജ്യമുടനീളം ഒറ്റ ദിവസം ഒറ്റ ഷിഫ്‌റ്റിൽ നടത്തേണ്ട പരീക്ഷ ഓൺലൈനായി സംഘടിപ്പിക്കൽ പ്രായോഗികമല്ല. നീറ്റ്‌ എങ്ങനെ വേണമെന്നത്‌ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ വിവേചനാധികാരമാണ്, കോടതി അതില്‍ ഇടപെടരുതെന്നും ഏജന്‍സി അഭ്യര്‍ഥിച്ചു. ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ സത്യവാങ്‌മൂലം വെള്ളിയാഴ്‌ച പരിഗണിച്ചേക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top