24 October Thursday

ശാരദ ചിട്ടി തട്ടിപ്പ് കേസ്: മമതയുടെ വിശ്വസ്‌തന്‍ രാജീവ് കുമാറിന്റെ അറസ്റ്റ് ഉടന്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

കൊല്‍ക്കത്ത > ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തേക്കും. മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറാണ് രാജീവ് കുമാര്‍. സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റിനായി രാജീവിന്റെ വീട്ടിലെത്തിയതായാണ് റിപ്പോര്‍ട്ട്.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമീഷണര്‍ രാജീവ് കുമാര്‍ നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. കേസില്‍ രാജീവ് കുമാര്‍ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം. സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 ഓളം കമ്പനികളുടെ കണ്‍സോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍.


 


പ്രധാന വാർത്തകൾ
 Top