29 October Thursday

സമാന്തര വിചാരണ മാധ്യമങ്ങൾ നിർത്തണം: കോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


ന്യൂഡൽഹി
അന്വേഷണം പുരോഗമിക്കുന്ന ക്രിമിനൽ കേസുകളില്‍ സമാന്തര വിചാരണ നടത്താതെ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് ഡൽഹി ഹൈക്കോടതി. അന്വേഷണത്തിലുള്ള കേസുകളെക്കുറിച്ച്‌ വാർത്ത കൊടുക്കുമ്പോൾ ജാഗ്രതവേണമെന്നും ജസ്റ്റിസ്‌ മുക്ത ഗുപ്‌ത നിര്‍ദേശിച്ചു.സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണ കേസിൽ റിപ്പബ്ലിക്‌ ടിവിയും അർണാബ്‌ ഗോസ്വാമിയും ഊഹാപോഹം പ്രചരിപ്പിക്കുന്നുവെന്ന‌ ശശിതരൂർ എംപിയുടെ ഹർജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം.

റിപ്പബ്ലിക്‌ ടിവിയും അർണാബ്‌ ഗോസ്വാമിയും ‘അധികപ്രസംഗം’ കുറയ്‌ക്കണം. റിപ്പബ്ലിക്‌ ചാനലിനും അർണാബിനും നോട്ടീസ്‌ അയക്കാൻ കോടതി നിർദേശിച്ചു. ‘കുറ്റപത്രത്തിൽ ആത്മഹത്യപ്രേരണ ചുമത്തിയിട്ടുള്ളതിനാല്‍ കൊലപാതകം നടന്നുവെന്ന്‌ വിളിച്ചുകൂവാൻ ആരാണ്‌ അധികാരം നൽകിയത്‌?‌ ജസ്റ്റിസ്‌ മുക്ത ഗുപ്‌ത ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top