18 November Monday

സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റ്‌ ; രാഹുലിന്‌ എതിർപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

ന്യൂഡൽഹി
കോണ്‍​ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി സോണിയ ​ഗാന്ധിയെ പ്രവര്‍ത്തക സമിതി യോ​ഗം തെരഞ്ഞെടുത്തു.​ അധ്യക്ഷനില്ലാതെ 77 ദിവസം പിന്നിട്ടശേഷമാണ്‌ കോൺഗ്രസ്‌ സോണിയ ​ഗാന്ധിയെ താല്‍ക്കാലികചുമതല ഏല്‍പ്പിച്ചത്. തീരുമാനം നീണ്ടുപോയതിലും കുടുംബത്തില്‍ നിന്ന് പ്രസിഡന്റിനെ തെരഞ്ഞെടുത്തതിലും പ്രതിഷേധിച്ച് രാഹുല്‍ ​ഗാന്ധി യോ​ഗത്തില്‍ നിന്ന് ഇറങ്ങി പോയി.

ലോകസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽ‌വിയെ തുടര്‍ന്നാണ് രോഹുല്‍ നേരത്തെ അധ്യക്ഷസ്ഥാനം രാജിവെച്ചത്.


പ്രധാന വാർത്തകൾ
 Top