17 June Monday

നിലപാടിലുറച്ച‌് കൊളീജിയം; കേന്ദ്രം മടക്കിയ പേരുകൾ വീണ്ടും ശുപാർശ ചെയ‌്ത‌ു

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019

ന്യൂഡൽഹി> ജാർഖണ്ഡ‌് ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് എ എസ‌് ബൊപ്പണ്ണയെയും സുപ്രീംകോടതിയിലേക്ക‌് ഉയർത്തണമെന്ന നിലപാടിൽ ഉറച്ച‌് കൊളീജിയം.  ഇരുവരെയും സുപ്രീംകോടതിയിലേക്ക‌് ഉയർത്തണമെന്ന ശുപാർശ  കേന്ദ്രസർക്കാർ മടക്കിയിരുന്നു. സീനിയോറിറ്റിയും പ്രാദേശികപ്രാതിനിധ്യവും ചൂണ്ടിക്കാണിച്ച‌ായിരുന്നു കേന്ദ്ര നടപടി.

എന്നാൽ, സീനിയോറിറ്റിയേക്കാൾ മികവിനാണ‌് പ്രാധാന്യമെന്ന‌് ചൂണ്ടിക്കാണിച്ച‌് കൊളീജിയം വീണ്ടും ശുപാർശ ചെയ്യുകയായിരുന്നു. കൊളീജിയം രണ്ടാമതും ശുപാർശ ചെയ്താൽ ജഡ‌്ജിമാരുടെ നിയമനം അംഗീകരിച്ച‌് ഉത്തരവ‌് പുറപ്പെടുവിക്കുന്നതാണ‌് കീഴ‌്‌വഴക്കം. ഹൈക്കോടതി ജഡ‌്ജിമാരുടെ അഖിലേന്ത്യാസീനിയോറിറ്റി പട്ടികപ്രകാരം അനിരുദ്ധ ബോസ‌് 12–-ാം സ്ഥാനത്തും ബൊപ്പണ്ണ 36–-ാം സ്ഥാനത്തുമാണ‌്. നേരത്തെയും അഖിലേന്ത്യാസീനിയോറിറ്റി പട്ടികയിൽ പിന്നിലുള്ള ജഡ‌്ജിമാരെ സുപ്രീംകോടതി ജഡ‌്ജിമാരായി ഉയർത്തിയിട്ടുണ്ട‌്.

നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ കൊളീജിയം ശുപാർശകൾ മടക്കുകയാണെന്ന പരാതി നിയമവൃത്തത്തിൽ ഉയർന്നിട്ടുണ്ട‌്. ജസ‌്റ്റിസ‌് അനിരുദ്ധ ബോസിനെ ഡൽഹി ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസായി നിയമിക്കണമെന്ന ശുപാർശ നേരത്തെ കേന്ദ്രസർക്കാർ മടക്കിയിരുന്നു. തുടർന്നാണ‌് അദ്ദേഹത്തെ ജാർഖണ്ഡ‌് ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസായി നിയമിച്ചത‌്. തുടർച്ചയായി ഒരു ജഡ‌്ജിയുടെ നിയമനത്തിന‌് സർക്കാർ വിലങ്ങുതടിയാകുന്നത‌് ശരിയായ പ്രവണതയല്ലെന്ന വിലയിരുത്തലിലാണ‌്  അദ്ദേഹത്തെ വീണ്ടും ശുപാർശ ചെയ‌്തത്.


പ്രധാന വാർത്തകൾ
 Top