21 June Friday

‘‘ഈ മാർക്കറ്റിൽ ബീഫിന‌് വിലക്കുണ്ടായിരുന്നില്ല... ’’ ബീഫിന്റെ പേരിൽ ഇത്രയേറെ ദാരുണമായ ഒന്ന‌് എന്റെ കുടുംബത്തിൽതന്നെ സംഭവിച്ചല്ലോ?

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019


ഗുവാഹത്തി
‘‘പത്തുമുപ്പത‌് വർഷമായി മധുപുർ മാർക്കറ്റിൽ ഞാനും സഹോദരനുമൊക്കെ ബീഫ‌് വിൽപ്പന നടത്തുന്നു. ഇന്നുവരെ ഒരു പ്രശ‌്നവുമുണ്ടായിട്ടില്ല. ഞങ്ങ‌ളുടെ അച്ഛൻ 40 വർഷം മുമ്പാണിത‌് തുടങ്ങിയത‌്. പത്തുവർഷത്തിനുശേഷം ഇളയ സഹോദരനാണ‌് ഏറ്റെടുത്ത‌ുനടത്തിയത‌്. ബീഫിന്റെ പേരിൽ  ഇത്രയേറെ ദാരുണമായ ഒന്ന‌് എന്റെ കുടുംബത്തിൽതന്നെ സംഭവിച്ചല്ലോ?’’ –- പറയുന്നത‌് ഷൗക്കത്തലിയുടെ സഹോദരൻ  മുഹമ്മദ‌്  ഷഹാബുദ്ദീൻ. 

സംഭവത്തിൽ അഞ്ചുപേരെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തിരുന്നു. ഇതിൽ മധുപുർ മാർക്കറ്റിലെ  രണ്ട‌് കമ്മിറ്റി നേതാക്കളുമുണ്ട‌ായിരുന്നു. പക്ഷേ, ഇവർ നിരപരാധികളെന്നു കണ്ട‌് പിന്നീട‌് വിട്ടയച്ചു.  ആഴ‌്ചയിൽ രണ്ടു ദിവസം നടക്കുന്ന ചന്തയിൽ ബീഫ‌് വിൽപ്പനയ‌്ക്കോ മറ്റോ ഇന്നുവരെ ഒരു പ്രശ‌്നവുമുണ്ടായിട്ടില്ല. ഒരു തടസ്സവുമുണ്ടായിട്ടില്ല.

ബിശ്വനാഥ‌് ചാരിയലിൽനിന്ന‌് 15 കിലോമീറ്റർ അകലെ കാലകട്ടി ഗ്രാമവാസികളാണ‌് ഷൗക്കത്തും കുടുംബവും. തങ്ങളുടെ ഹോട്ടലിൽ വർഷങ്ങളായി ബീഫ‌് വിൽപ്പനയുണ്ടായിരുന്നെന്നും പലപ്പോഴും ആവശ്യക്കാർ ബീഫ‌് വിഭവങ്ങൾപോലും വീട്ടിൽ കൊണ്ടുപോകാറുണ്ടെന്നും ഷഹാബുദ്ദീൻ പറഞ്ഞു.

പലയിടത്തുനിന്ന‌ും സംഘടിച്ചെത്തിയ ആൾക്കൂട്ടമാണ‌് സഹോദരനെ ആക്രമിച്ചത‌്. തങ്ങൾക്കു നിഷിദ്ധമായ പന്നിയിറച്ചി തീറ്റിക്കാൻ ശ്രമിച്ചത‌്ഏറെ വേദനാജനകമാണ‌്. മതവികാരം വ്രണപ്പെടുത്തുന്ന നീക്കമാണ‌്. ഇതിനെതിരെ ടൗൺ സ‌്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട‌്. –- ഷഹാബുദ്ദീൻ കൂട്ടിച്ചേർത്തു.

മേഖലയിലുടലെടുത്ത സംഘർഷം പരിഗണിച്ച‌് അതിസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന‌് അഡീഷണൽ ജനറൽ മുകേഷ‌് അഗർവാൾ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top