പൊള്ളാച്ചി
ആരോഗ്യമെല്ലാം നോക്കി കലീം ഇനി വിശ്രമജീവിതം നയിക്കും. ഔദ്യോഗിക ജീവിതത്തിൽനിന്ന് കഴിഞ്ഞദിവസം പടിയിറങ്ങിയ കലീം തമിഴ്‌നാട് ആനമല കടുവാ സങ്കേതത്തിലെ കുങ്കി ആനയാണ്. ഔദ്യോഗിക ബഹുമതികൾ ഉൾപ്പെടെ നൽകിയാണ് അറുപത് തികഞ്ഞ കലീമിനെ അധികൃതർ യാത്രയാക്കിയത്. കൊഴികാമുത്തി ആനക്ക്യാമ്പിലായിരുന്ന കലീം കേരളത്തിലടക്കം 99 രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
യാത്രയയപ്പ് ചടങ്ങിൽ തമിഴ്‌നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഉദ്യോഗസ്ഥര്‍ ആനയ്ക്ക് സല്യൂട്ട് നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.അപകടകാരികളും പരിക്കേൽക്കുന്നതുമായ കാട്ടാനകളെ വരുതിയിലാക്കാനാണ് കുങ്കി ആനകളെ ഉപയോഗിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..