08 August Saturday

ലഡാക്കിൽസേനാ പിന്മാറ്റം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


ന്യൂഡൽഹി
കിഴക്കൻ ലഡാക്കിൽ ഇന്ത്യ, ചൈന സേനകളുടെ പിന്മാറ്റം പുരോഗിക്കുന്നതായി റിപ്പോർട്ട്‌. ഹോട്ട്‌സ്‌പ്രിങ്‌സ്‌ പട്രോൾ പോയിന്റ്‌ 15ൽ ചൈനീസ്‌ സേനയുടെ പിന്മാറ്റം പൂർത്തിയായി. പാംഗോങ്‌ തടാകതീരത്തെ ഫിംഗർ 4 കുന്നിൻചരിവിൽ ചൈനീസ്‌ സൈനികർ പിന്മാറ്റം തുടരുന്നു‌. ഗോഗ്രയിലെ പട്രോൾ പോയിന്റ്‌ 17എയിൽ രണ്ട്‌ കിലോമീറ്റർ പിന്മാറ്റം ബുധനാഴ്‌ച തുടങ്ങും.ഗൽവാൻ താഴ്‌വരയിൽനിന്ന്‌ കഴിഞ്ഞദിവസംതന്നെ ചൈന പിന്മാറി. ഇന്ത്യയും തുല്യമായ രീതിയിൽ പിന്മാറുന്നുണ്ട്‌.

ചൈനീസ്‌ സൈനികർ ഇപ്പോൾ യഥാർഥ നിയന്ത്രണ രേഖയിൽ പൂർണമായും അവരുടെ ഭാഗത്താണെന്ന്‌ സേനാകേന്ദ്രങ്ങൾ പറയുന്നു. താൽക്കാലിക താവളങ്ങൾ നശിപ്പിച്ചശേഷമാണ്‌ പിന്മാറ്റം. പ്രത്യേക പ്രതിനിധികൾ എന്ന നിലയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലും ചൈനീസ്‌ വിദേശമന്ത്രി വാങ്‌യീയും തമ്മിൽ നടത്തിയ സംഭാഷണത്തിനുശേഷമാണ്‌ സേനാപിന്മാറ്റം തുടങ്ങിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top