14 August Friday

അഴിമതിയില്‍ ജനരോഷം ; നേതാക്കളെ പുറത്താക്കി മുഖംരക്ഷിക്കാന്‍ മമത

ഗോപിUpdated: Thursday Jul 9, 2020


കൊൽക്കത്ത
വ്യാപക അഴിമതിക്കെതിരെ ജനരോഷം ശക്തമായതോടെ തൃണമൂൽ കോൺഗ്രസിൽനിന്ന്‌ കൂട്ടപുറത്താക്കൽ. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ എന്നിവരടക്കമുള്ളവരെ പുറത്താക്കി മുഖംരക്ഷിക്കാനാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമം. 400ലധികം പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നന്ദിഗ്രാം മേഖലയിൽമാത്രം 25 പേരെ പുറത്താക്കി.ഉംപുൻ ചുഴലിക്കാറ്റിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള 20000 രൂപ അടിയന്തര സഹായം അർഹതപ്പെട്ടവരെ ഒഴിവാക്കി തൃണമൂൽ നേതാക്കളും പ്രവർത്തകരും പങ്കിട്ടതില്‍ ബം​ഗാളിൽ ജനരോഷം കത്തുകയാണ്.

വിവിധ ഭാഗങ്ങളിൽ നാട്ടുകാർ സംഘടിച്ചെത്തി തൃണമൂൽ ഓഫീസും നേതാക്കളുടെ വീടും പഞ്ചായത്ത് ഓഫീസുകളും തകർത്തു. അഴിമതിക്കാരായ നിരവധി നേതാക്കൾക്ക് നാടുവിടേണ്ടിവന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ഉത്തര- ദക്ഷിണ 24 പർഗാനാസ്, പൂർവ മേദിനിപ്പുർ, നാദിയ, ഹൂഗ്ലി ഹൗറ ജില്ലകളിലാണ് സംഘർഷം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top