05 August Wednesday

ദവീന്ദർസിങ് ഒറ്റുകാരന്‍:‌ എൻഐഎ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ ഹിസ്‌ബുൾ മുജാഹിദീൻ ഭീകരനൊപ്പം അറസ്‌റ്റിലായ ഡിവൈഎസ്‌പി ദവീന്ദർസിങ്ങിനെ‌‌ ‌തന്ത്രപ്രധാന വിവരങ്ങൾ ശേഖരിക്കാന്‍ പാകിസ്ഥാൻ ഉപയോഗിച്ചെന്ന് എൻഐഎ. അതിർത്തി കടത്തി ആയുധങ്ങൾ എത്തിക്കാൻ ദവീന്ദർസിങ്‌ ഭീകരരെ സഹായിച്ചെന്നും എൻഐഎ ജമ്മു കശ്‌മീർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞു.

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരുമായി ഇയാൾ  സാമൂഹ്യമാധ്യമങ്ങളിലൂടെ സമ്പർക്കം പുലർത്തി. കശ്‌മീരിലെ സുരക്ഷാസ്ഥാപനങ്ങളെ കുറിച്ചുള്ള വിവരം അവര്‍ ആവശ്യപ്പെട്ടിരുന്നു. ഹിസ്‌ബുൾ മുജാഹിദീനും പാക്‌ ഏജൻസികളും നടത്തിയ വൻഗൂഢാലോചനയിലെ കണ്ണിയായിരുന്നു ദവീന്ദർസിങ്–- കുറ്റപത്രത്തിൽ പറയുന്നു. ജനുവരിയിലാണ്‌ ഹിസ്‌ബുൾ മുജാഹിദീൻ ഭീകരൻ നവീദ്‌ മുഷ്‌താഖിനും മറ്റുള്ളവർക്കും ഒപ്പം ദവീന്ദർസിങ്ങിനെ ‌അറസ്‌റ്റ്‌ ചെയ്തത്.
എൻഐഎ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതുകൊണ്ട്‌ നേരത്തെ അറസ്‌റ്റിലായ ദവീന്ദർ സിങ്ങിന്‌ ജാമ്യം ലഭിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top