കൊൽക്കത്ത
മതസൗഹാർദവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ ബംഗാളിൽ ഇടതുമുണണി ചൊവ്വാഴ്ച റാലി നടത്തി. ബാബ്റി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിൽ മതസൗഹാർദ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായാണ് റാലി സംഘടിച്ചിച്ചത്. കൊൽക്കത്തയിൽ പാർക്ക് സർക്കസ് മൈതാനത്തുനിന്ന് ആരംഭിച്ച റാലി രാജാബസാറിൽ സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പൊളിറ്റ് ബ്യൂറോ അംഗം സൂര്യകാന്ത മിശ്ര, കൊൽക്കത്ത ജില്ലാ സെക്രട്ടറി കല്ലോൾ മജുംദാർ, മറ്റ് ഇടതുമുന്നണി നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..