16 August Sunday

തെളിവെടുപ്പിൽ ദുരൂഹത : പൊലീസ്‌ നടപടിയിൽ ആശങ്കയറിയിച്ച്‌ നിരവധി പ്രമുഖർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

ന്യൂഡൽഹി
കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പൊലീസ്‌ വെടിവച്ചുകൊന്നതിൽ ദുരൂഹത. നിരവധി പ്രമുഖർ പൊലീസ്‌ നടപടിയിൽ ആശങ്കയറിയിച്ച്‌ രംഗത്തെത്തി. പൊലീസിന്‌ അഭിനന്ദനറമിയിച്ചും നിരവധി പ്രമുഖരെത്തി. പൊലീസിന്റെ തെളിവെടുപ്പുനടപടികളിലുൾപ്പെടെ ദുരൂഹത നിലനിൽക്കുകയാണ്‌. ജനങ്ങളുടെ പ്രതിഷേധത്തിൽ തെലങ്കാന സർക്കാരിന്റെ നിലനിൽപ്പുപോലും അപകടത്തിലായ ഘട്ടത്തിലാണ്‌ പ്രതികൾ കൊല്ലപ്പെടുന്നത്‌.

സമാനരീതിയിൽ പ്രതികളെ കൊലപ്പെടുത്തിയ വി സി സജ്ജനാർ തന്നെയാണ്‌ ഹൈദരാബാദിൽ പൊലീസ്‌ സംഘത്തിന്‌ നേതൃത്വം നൽകിയതെന്നതും സംശയം ബലപ്പെടുത്തുന്നു. സജ്ജനാരുടെ നേതൃത്വത്തിൽ വാറങ്കലിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതത്തിനും ഹൈദരാബാദ്‌ സംഭവത്തിനും സമാനതകൾ ഏറെയാണ്‌.

അതിരാവിലെ പ്രതികളെ തെളിവെടുപ്പിനും കൊലപാതക പുനരാവിഷ്കരണത്തിനും സംഭവസ്ഥലത്തെത്തിച്ചപ്പോൾ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന്‌ ആക്ഷേപമുണ്ട്‌ . സാധാരണയായി രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതികളുടെ മുട്ടിനുതാഴെ വെടിവയ്ക്കുകയാണ്‌ പതിവ്‌. ഇവിടെ നാലുപ്രതികളും സംഭവസ്ഥലത്തുതന്ന മരിച്ചു.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top