18 September Wednesday

എന്തിനിങ്ങനെ തുടരുന്നു; കോൺഗ്രസിന്റെ ഭിന്നതയും മൗനവും ലീഗിനെ അസ്വസ്ഥമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

സ്വന്തം ലേഖകൻ
മുത്തലാഖ്‌ മുതൽ കശ്‌മീർ വരെയുള്ള വിഷയങ്ങളിൽ കോൺഗ്രസ്‌ നിലപാട്‌ ദുർബലമെന്ന്‌ മുസ്ലിംലീഗ്‌. ഒറ്റക്കെട്ടായി പ്രതികരിക്കാൻ കോൺഗ്രസിന്‌ കഴിയാത്തതാണ്‌ ലീഗിനെ അസ്വസ്ഥമാക്കുന്നത്‌. പാർലമെന്റിൽ കോൺഗ്രസ്‌ നിസ്സഹായാവസ്ഥയിലാണെന്നാണ്‌ ഒരുവിഭാഗം ലീഗ്‌ നേതാക്കളുടെ വിലയിരുത്തൽ. വയനാട്‌ എംപിയായ രാഹുൽഗാന്ധിയുടെ ഇക്കാര്യങ്ങളിലെല്ലാമുള്ള അലസതയും ലീഗിനെ ക്ഷുഭിതരാക്കുന്നു.

പ്രതിപക്ഷ കക്ഷികളിൽ പലതും ബിജെപി നയത്തെ പിന്തുണയ്‌ക്കുമ്പോൾ കോൺഗ്രസ്‌ കാഴ്‌ചക്കാരാകുന്നതിലും ലീഗ്‌ അണികൾ അമർഷത്തിലാണ്‌. എൻഐഎ ഭേദഗതി ബിൽ, മുത്തലാഖ്‌ ബിൽ, കശ്‌മീർ വിഭജനം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിലെ ഭിന്നത ലീഗിനെ ആശങ്കയിലാക്കി. ഇ കെ വിഭാഗവും യൂത്ത്‌ലീഗും കോൺഗ്രസിനോടുള്ള അനിഷ്ടം തുറന്നുപറഞ്ഞിട്ടുണ്ട്‌. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കോൺഗ്രസ്‌ കൂടുതൽ മൃദുഹിന്ദുത്വത്തിലേക്ക്‌ മാറിയതായി ലീഗ്‌ നേതാക്കൾ പറയുന്നു.  കോൺഗ്രസ്‌ ചീഫ്‌ വിപ്പ്‌ ഭുവനേശ്വർ കാലിത തന്നെ ഈ വിഷയത്തിൽ അനുകൂലിച്ച്‌ ബിജെപിയിൽ ചേർന്നു.എൻഐഎ ഭേദഗതി ബില്ലിൽ കോൺഗ്രസ്‌ ബിജെപിക്കൊപ്പം വോട്ട്‌ചെയ്‌തതിൽ ലീഗ്‌ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചിരുന്നു. നിഷ്‌ക്രിയത്വം പാലിച്ചവർക്ക്‌ കാലം മാപ്പുതരില്ലെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും പറഞ്ഞു.  മുത്തലാഖ്‌ ബില്ലിനെ യുപിഎ ഘടകകക്ഷികൾ അനുകൂലിച്ചത്‌  പി വി അബ്ദുൾ വഹാബ്‌ എംപി കഴിഞ്ഞ ദിവസം പരസ്യമായി ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top