13 August Thursday

ക്ഷേമനിധി: പാർലമെന്റിലേക്ക്‌ നിർമാണത്തൊഴിലാളികളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

നിർമാണത്തൊഴിലാളി ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ്‌ മാർച്ച്‌

ന്യൂഡൽഹി> നിർമാണത്തൊഴിലാളി ക്ഷേമനിധി മറ്റ്‌ ക്ഷേമനിധികളുമായി ലയിപ്പിക്കരുതെന്നാവശ്യപ്പെട്ട്‌ നിർമാണത്തൊഴിലാളികൾ പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്‌തു. നിർമാണത്തൊഴിലാളി ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു.

നിർമാണത്തൊഴിലാളി ക്ഷേമനിധി മറ്റുള്ളവയുമായി ലയിപ്പിക്കുന്നതോടെ അവതാളത്തിലാകുമെന്ന്‌ കാണിച്ച്‌ ഒരുകോടി തൊഴിലാളികൾ ഒപ്പിട്ട നിവേദനം ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക്‌ നൽകി.പാർലമെന്റ്‌ സ്‌ട്രീറ്റിൽനടന്ന പൊതുസമ്മേളനം സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്‌ഘാടനംചെയ്‌തു.

എളമരം കരീം എംപി, സിഐടിയു സെക്രട്ടറിമാരായ എസ്‌ ദേവ്‌റോയ്‌, എ ആർ സിന്ധു, ഫെഡറേഷൻ പ്രസിഡന്റ്‌ സുഖ്‌ബീർ സിങ്‌, ജനറൽ സെക്രട്ടറി വി ശശികുമാർ, വൈസ്‌ പ്രസിഡന്റ്‌ ദേബാഞ്ജൻ ചക്രബർത്തി, സഹദേവൻ എന്നിവർ സംസാരിച്ചു. കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ ജനുവരി എട്ടിന്‌ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ നിർമാണ ത്തൊഴിലാളികൾ പങ്കെടുക്കുമെന്ന്‌ യോഗം പ്രഖ്യാപിച്ചു.

സുഖ്‌ബീർ സിങ്‌, വി ശശികുമാർ, എംപിമാരായ എ എം ആരിഫ്‌, സു വെങ്കിടേഷ്‌ തുടങ്ങിയവരുടെ സംഘം ഓം ബിർളയുമായി ചർച്ച നടത്തി. ഗൗരവമുള്ള വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന്‌ ഓം ബിർള അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top