18 October Friday

മതേതരത്വം ഇന്ത്യക്ക്‌ ചേരാത്ത കാര്യം , അയോധ്യയിൽ രാമക്ഷേത്രം പണിയണം: ശശി തരൂർ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


സ്വന്തം ലേഖകൻ
ന്യൂഡൽഹി
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ശശി തരൂർ എംപി. കശ്‌മീരിന്‌ പ്രത്യേക പദവി ഉണ്ടായിരുന്ന 370–-ാം അനുച്ഛേദം എക്കാലവും നിലനിൽക്കേണ്ട തായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ പ്രധാന അജൻഡകളിലൊന്നായ ഏകീകൃത സിവിൽ കോഡ്‌ മോശം ആശയമായി ആരും പറയില്ലെന്നും തരൂർ ‘ദി ഹിന്ദു വേ’ എന്ന തന്റെ പുതിയ പുസ്‌തകത്തിന്റെ പ്രകാശനത്തിനുമുമ്പ്‌ ഒരു ദേശീയ മാധ്യമത്തോട്‌ പറഞ്ഞു.

ലക്ഷക്കണക്കിനാളുകളുടെ വിശ്വാസത്തെ മാനിക്കണമെന്ന അഭിപ്രായമാണ്‌ തനിക്ക്‌ എപ്പോഴുമുള്ളതെന്ന്‌ അയോധ്യാ വിഷയത്തിൽ തരൂർ പറഞ്ഞു. അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന്‌ തെളിവുണ്ടെങ്കിൽ, അത്‌ രാമക്ഷേത്രമായിരുന്നുവെന്നാണ്‌ പൊതുവിശ്വാസമെങ്കിൽ, വിശ്വാസത്തിന്‌ അത്രയധികം ആഴമുണ്ടെന്നതുകൂടി പരിഗണിക്കുമ്പോൾ ഒരു ശരിയായ ക്ഷേത്രം അവിടെ വരേണ്ടതുണ്ട്‌. പരസ്‌പരം അംഗീകരിക്കാവുന്ന ഒരു ഒത്തുതീർപ്പിലേക്ക്‌ എത്തിച്ചേരാമായിരുന്ന സാഹചര്യം ഇല്ലാതാവുകയും പള്ളി തകർക്കപ്പെടുകയും ചെയ്‌തു.

മതേതരത്വം ഇന്ത്യക്ക്‌ ചേരാത്ത കാര്യം
അങ്ങേയറ്റം മതബോധം നിലനിൽക്കുന്ന ഇന്ത്യയിൽ മതേതരത്വമെന്നത്‌ ചേരാത്ത കാര്യമാണെന്ന്‌ തരൂർ  ‘ദി ഹിന്ദു വേ’ എന്ന പുസ്‌തകത്തിൽ പറയുന്നു.  വഖഫ്‌ ബോർഡുകൾക്കും ബുദ്ധമഠങ്ങൾക്കും ചില ക്രിസ്‌ത്യൻ മതസ്ഥാപനങ്ങൾക്കും സർക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങൾ ഏറ്റെടുക്കാനും നടത്തിക്കൊണ്ടുപോകാനും വരുമാനം ശേഖരിക്കാനും ക്ഷേത്രകാര്യങ്ങൾക്കല്ലാതെ ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക്‌ അധികാരം നൽകുന്നു. ഇത്‌ പുനഃപരിശോധിക്കണം–- തരൂർ പുസ്‌തകത്തിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top