20 September Sunday

രാമക്ഷേത്രം: ഭൂമിപൂജ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക


ന്യൂഡൽഹി> അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനു ബുധനാഴ്‌ച പകൽ‌ 12.15നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ശില പാകും. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ,‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌, മഹന്ത്‌ നൃത്യ ഗോപാൽദാസ്‌ എന്നിവരടക്കം 175 പേർ പങ്കെടുക്കും.

സരയൂ നദീതീരത്ത് 40 കിലോഗ്രാം വെള്ളിശില സ്ഥാപിച്ചാണ്‌ ക്ഷേത്രനിർമാണത്തിനു തുടക്കംകുറിക്കുക. നാലു‌ മണിക്കൂറോളം നീളുന്ന ചടങ്ങ്‌ രാവിലെ എട്ടിനു തുടങ്ങും. മൂന്ന്‌ നിലയായി 161 അടി ഉയരമുള്ള ക്ഷേത്രമാണ്‌ നിർമിക്കുക. മുമ്പ്‌ ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം വലിപ്പമാണിത്. മൂന്ന്‌ വർഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന്‌ ശിൽപ്പി ചന്ദ്രകാന്ത്‌ സോംപുര പറഞ്ഞു. ചടങ്ങ്‌ ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും.ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന തർക്കഭൂമിയായിരുന്ന 2.77 ഏക്കറിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ക്ഷേത്രം നിർമിക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top