22 September Tuesday

കനത്തമഴ : മുംബൈയിൽ റെഡ്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

മഴയിൽ തകർന്ന സാന്താക്രൂസ്‌ ഈസ്റ്റിലെ വീ ട്ടിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഫോട്ടോ: പിടിഐ


മുംബൈ
മുംബെ നഗരത്തിലും അടുത്തുള്ള പ്രദേശങ്ങളിലും കനത്തമഴയെ തുടർന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം രണ്ട്‌ ദിവസത്തേക്ക്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ‌ കഴിഞ്ഞ ദിവസം രാത്രി വൈകിയും തുടർന്ന മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. 2005 ജൂലൈ 26നു‌ശേഷം ഇത്രയും കനത്ത മഴ ആദ്യമാണെന്നും ആളുകൾ പറയുന്നുണ്ട്‌. അന്ന്‌ 1000 പേരാണ്‌ മരിച്ചത്‌.

മഴ ശക്തിപ്രാപിച്ചതോടെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ ജനങ്ങൾക്ക്‌ ജാഗ്രതാ നിർദേശം നൽകി‌. ആളുകൾ‌ പുറത്തിറങ്ങരുതെന്ന്‌ നിർദേശിച്ചു‌. തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ ചൊവ്വാഴ്‌ച പുലർച്ചെ മൂന്നു‌വരെ 140.5 മില്ലീ മീറ്റർ മഴയാണ്‌ മുംബൈയിൽ പെയ്തത്‌. വെള്ളപ്പൊക്കം രൂക്ഷമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സ്കൂളുകൾ സജ്ജമാക്കാനും അധികൃതർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.

അതേസമയം റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. വെസ്റ്റേൺ എക്‌സ്‌പ്രസ്‌ ഹൈവേയിൽ മണ്ണിടിച്ചിലുമുണ്ടായി. ആളപായമില്ല. താനെയിൽ വെള്ളത്തിലേക്ക്‌ പൊട്ടിവീണ ഇലക്‌ട്രിക്‌ ലൈനിൽനിന്ന്‌ ഷോക്കേറ്റ്‌ ഒരാൾ മരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top