19 February Tuesday

ജസ്റ്റിസ് കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ 7ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

ന്യൂഡൽഹി > ജസ്റ്റിസ് കെ എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസുമാരായ ഇന്ദിരാബാനർജി, വിനീത് ശരൺ എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

ചൊവ്വാഴ്ച പകൽ 10.30ന് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ് സത്യപ്രതിജ്ഞ. ഏഴുമാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തുന്നത്. ആദ്യശുപാർശ കേന്ദ്രസർക്കാർ മടക്കിയതിനെതുടർന്ന് കൊളീജിയം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യുകയായിരുന്നു. ജസ്റ്റിസ് ഇന്ദിരാബാനർജികൂടി സുപ്രീംകോടതിയിൽ എത്തുന്നതോടെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം മൂന്നായി ഉയരും.

പ്രധാന വാർത്തകൾ
 Top