06 August Friday

മധ്യപ്രദേശിൽ 3000 ജൂനിയർ 
ഡോക്ടർമാർ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021


ഭോപാൽ
കോവിഡ്‌ പ്രതിസന്ധിക്കിടെ മധ്യപ്രദേശിൽ 3000 ജൂനിയർ ഡോക്ടർമാർ രാജിവച്ചു. സ്‌റ്റൈപെൻഡ്‌ വർധിപ്പിക്കണം, കോവിഡ്‌ ബാധിച്ചാൽ തങ്ങൾക്കും കുടുംബത്തിനും സൗജന്യചികിത്സ എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ്‌ കൂട്ടരാജി. 24 മണിക്കൂറിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്‌ അംഗീകരിക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.നാലു ദിവസം സമാധാനപരമായി സമരം ചെയ്‌തിട്ടും സർക്കാർ ഇടപെടാത്തതിനാലാണ്‌ രാജിവച്ചതെന്നും ഡോക്ടർമാർ പറഞ്ഞു

തിരികെ പ്രവേശിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാരിനോട്‌ ചീഫ്‌ ജസ്റ്റിസ്‌ മുഹമ്മദ്‌ റഫീഖ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top