06 August Thursday

‘ജിഡിപി രാമായണമല്ല, അതിന് പ്രസക്തിയില്ല’; ബിജെപി എംപിയുടെ വിടുവായത്തം

സ്വന്തം ലേഖകൻUpdated: Wednesday Dec 4, 2019

ന്യൂഡൽഹി > രാമായണവും മഹാഭാരതവും ബൈബിളുംപോലെ സത്യമുള്ളതല്ല ജിഡിപിയെന്നും ഭാവിയിൽ അത്‌ അപ്രസക്തമാകുമെന്നും ബിജെപി എംപി. 1934ൽ മാത്രമാണ്‌ ജിഡിപി (മൊത്തം ആഭ്യന്തരോൽപ്പാദനം) എന്ന ആശയം അവതരിപ്പിക്കപ്പെട്ടതെന്നും അതിനുമുമ്പ്‌ ജിഡിപി ഉണ്ടായിരുന്നില്ലെന്നും നിഷികാന്ത്‌ദുബെ എംപി പാർലമെന്റിൽ പറഞ്ഞു. ജിഡിപി രാജ്യത്തിന്റെ വളർച്ചയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ല. ഭാവിയിൽ ജിഡിപി എന്ന ആശയം  അപ്രസക്തമാകുമെന്നും ദുബെ ലോക്‌സഭയിൽ പറഞ്ഞു.

രാജ്യത്തിന്റെ ജിഡിപി ആറ്‌ വർഷത്തിലെ കുറഞ്ഞനിരക്കായ 4.5 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തിയതിനെ ന്യായീകരിക്കാനാണ് ബിജെപി എംപിയുടെ വിടുവായത്തം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top