14 August Friday

തെരഞ്ഞെടുപ്പ്‌ കമീഷൻ ഏകപക്ഷീയമായി നീങ്ങരുത്‌: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളിൽ ഏകപക്ഷീയമായി മാറ്റംവരുത്തുന്നത്‌ അനുചിതവും ജനാധിപത്യസംവിധാനത്തിന്‌ അനാരോഗ്യകരവും ആണെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ കത്ത്‌ നൽകി.

രാഷ്ട്രീയ പാർടികളുമായി കൂടിയാലോചിച്ചാണ്‌ മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിരുന്നത്‌. 70 വർഷമായി രാജ്യത്ത്‌  ഇതാണ്‌ കീഴ്‌വഴക്കം. എന്നാൽ, തപാൽവോട്ട്‌ സംവിധാനം വിപുലമാക്കാനുള്ള തീരുമാനം വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ്‌ കമീഷൻ പ്രഖാപിച്ചത്‌.

മാതൃകാ പെരുമാറ്റച്ചട്ടം രൂപീകരിച്ചതുപോലും വിപുലമായ കൂടിയാലോചനങ്ങൾക്കുശേഷമാണ്‌. നിയമപരമായ പിൻബലമില്ലെങ്കിലും ഇതിനെ ആരും ചോദ്യംചെയ്‌തിട്ടില്ല. ആരോഗ്യകരമായ കീഴ്‌വഴക്കം പിന്തുടരാൻ കമീഷൻ തയ്യാറാകണമെന്ന്‌ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം നീലോൽപൽ ബസു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top