03 August Monday

തൊഴിലാളി വിരുദ്ധ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ‌ രാജ്യമെങ്ങും തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധം



ന്യൂഡൽഹി
മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ–- സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ‌ ട്രേഡ്‌ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ലക്ഷക്കണക്കിനു തൊഴിലാളികൾ അണിനിരന്ന്‌ അഖിലേന്ത്യാ പ്രതിഷേധ ദിനാചരണം. ലക്ഷത്തോളം കേന്ദ്രങ്ങളിൽ പ്രതിഷധപരിപാടികൾ നടന്നതായി സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. കൊൽക്കത്തയിലും വിജയവാഡയിലും നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ്‌ ചെയ്‌തു.

പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തെയും വിദേശത്തെയും സ്വകാര്യ കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്നതിലും തൊഴിലാളികളെ അടിമകൾക്ക്‌ തുല്യരാക്കുന്ന വിധത്തിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിലും പ്രതിഷേധിച്ചായിരുന്നു ദിനാചരണം. ഡൽഹിയിൽ തൊഴിൽമന്ത്രാലയത്തിനു മുന്നിൽ നേതാക്കൾ  പ്രതിഷേധിച്ചു. 
സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്‌, ഐഎൻടിയുസി, എഐയുടിയുസി, ടിയുസിസി, യുടിയുസി, സേവ, എൽപിഎഫ്‌, എഐസിസിടിയു എന്നീ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ ആഹ്വാനപ്രകാരമായിരുന്നു ദിനാചരണം. അഞ്ചരലക്ഷം കൽക്കരിത്തൊഴിലാളികളുടെ പണിമുടക്ക്‌ മൂന്നാംദിവസത്തിലേക്ക്‌ കടന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top