03 August Monday

ആദ്യമായി ഒരു ദിവസത്തെ മരണം 500 കടന്നു; 6 ലക്ഷം കടന്ന്‌ രോഗികൾ

എം പ്രശാന്ത‌്Updated: Thursday Jul 2, 2020



ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ ബാധിതർ ആറുലക്ഷം കടന്നു; മരണം 18,000 ത്തോടടുത്തു. ഓരോ ആറു ദിവസം കൂടുമ്പോൾ ഒരു ലക്ഷം രോഗികൾ വീതം വർധിക്കുന്നു‌. ഓരോ അഞ്ചുദിവസം കൂടുമ്പോഴും 2000 മരണവും. ചൊവ്വാഴ്‌ച അഞ്ഞൂറിലേറെ മരണം റിപ്പോർട്ടു ചെയ്‌തു.

ആദ്യ രോഗം‌ റിപ്പോർട്ടു ചെയ്‌ത്‌ 109 ദിവസമെടുത്താണ്‌ രോഗികൾ ഒരു ലക്ഷമെത്തിയത്‌. രണ്ടു ലക്ഷമെത്തിയത്‌ 25 ദിവസകൊണ്ട്‌‌. വെറും 10 ദിവസംകൊണ്ട്‌ മൂന്നുലക്ഷവും എട്ടു ദിവസംകൊണ്ട്‌ നാലുലക്ഷമായി.  അഞ്ചുലക്ഷമെത്താൻ ‌ആറുദിവസം മാത്രമാണെടുത്തത്‌‌. അടുത്ത ആറു ദിവസംകൊണ്ട്‌ ആറുലക്ഷമെത്തി‌. പ്രതിദിന മരണവും വർധിക്കുകയാണ്‌. ജൂൺ 16ന്‌ 2004 മരണം റിപ്പോർട്ടു ചെയ്‌തിരുന്നെങ്കിലും അത്‌ മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും കണക്കിൽപ്പെടാതിരുന്ന 1500ലേറെ പഴയ കണക്ക്‌ ചേർത്തായിരുന്നു‌. അതല്ലാതെ കോവിഡ്‌ മരണം 500 കടക്കുന്നത്‌ ആദ്യമാണ്‌.‌

24 മണിക്കൂറിൽ 18,653 പുതിയ രോഗവും 507 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 59.43 ശതമാനമായി.  മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 5537 രോഗികളും 61 മരണവും. ഡൽഹിയിൽ 2442 പുതിയ രോഗികൾ. മരണം 61. കർണാടകയിൽ 1272 രോഗവും ഏഴു മരണവും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top