12 November Tuesday

ഇപിഎഫ്‌ഒയ്‌ക്ക്‌ കേന്ദ്രം നൽകാനുള്ളത്‌ 9115 കോടി ; കുടിശ്ശിക മോഡി അധികാരമേറ്റതുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


സ്വന്തം ലേഖകൻ
തൊഴിലാളികളുടെ പെൻഷൻ ഫണ്ട്‌ വിഹിതമായി ഇപിഎഫ്‌ഒയ്‌ക്ക്‌ കേന്ദ്ര സർക്കാർ കുടിശ്ശികവരുത്തിയത്‌ 9115 കോടിരൂപ. 2019 മാർച്ച്‌ അവസാനംവരെയുള്ള കണക്കുപ്രകാരമാണ്‌ ഇത്രയും കുടിശ്ശിക. നിലവിൽ പതിനായിരം കോടിയോളം രൂപയായി ഉയർന്നിട്ടുണ്ടാകുമെന്നാണ്‌ ഇപിഎഫ്‌ഒ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

പതിനയ്യായിരത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികളുടെ പെൻഷൻ വിഹിതത്തിൽ 1.16 ശതമാനം അടയ്‌ക്കേണ്ടത്‌ കേന്ദ്ര സർക്കാരാണ്‌. 8063.66 കോടിരൂപയാണ്‌ ഈ ഇനത്തിൽ കുടിശ്ശിക. ശേഷിക്കുന്ന കുടിശ്ശിക സംഘടിതമേഖലയിലെ  വേതനം കുറഞ്ഞ തൊഴിലാളികളുടെ മിനിമം പെൻഷൻ ആനുകൂല്യത്തിലേക്ക്‌  നൽകേണ്ടതാണ്‌. 2014 ൽ നരേന്ദ്ര മോഡി അധികാരമേറ്റതുമുതലാണ്‌ പിഎഫ്‌ കുടിശ്ശിക അടച്ചുതീർക്കാതെയായത്‌. 2014 ൽ 2882.86 കോടി രൂപയായിരുന്നു  കുടിശ്ശിക.
2019 മാർച്ചോടെ ഇത്‌ മൂന്നിരട്ടിയായി. 2018–-19 വർഷത്തിൽ  വിഹിതം 5483 കോടി രൂപയായിരുന്നു. എന്നാൽ, നൽകിയത്‌ പഴയ കുടിശിശ്ശികയടക്കം 3900 കോടി മാത്രമാണ്‌.


പ്രധാന വാർത്തകൾ
 Top