17 September Tuesday

നിന്റെ കഴിവിൽ ഞാൻ അഭിമാനിക്കുന്നു; പരീക്ഷയിൽ 60% മാർക്ക് നേടിയ മകനെ പ്രശംസിച്ച് വൈറലായി അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

ന്യൂഡൽഹി> മാർക്ക് കുറഞ്ഞു പോയതിനു കുട്ടികളെ ശകാരിക്കുന്ന മാതാപിതാക്കൾ മാത്രമല്ല, കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി പിന്തുണക്കുന്ന മാതാപിതാക്കളുമുണ്ട് നമ്മുടെ സമൂഹത്തിൽ. അതിനു മാതൃകയാണ് ഡൽഹി സ്വദേശിനി വന്ദന സൂഫിയ. 60 ശതമാനം മാര്‍ക്കോടെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ മകന്‍ ജയിച്ചതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് വന്ദന സൂഫിയ മാതാപിതാക്കൾക്ക് മാതൃകയായത്. ഇതിനോടകം തന്നെ 12000 ലൈക്കുകളും 6000ത്തിനു മുകളിൽ ഷെയറുകളുമായി ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ് വന്ദനയുടെ പോസ്റ്റ്.



മകന്‍ ആമിര്‍ നേടിയത് 90 അല്ല 60 ശതമാനം മാര്‍ക്കാണെന്നും എന്നാല്‍ അവന്റെ നേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നു. ആമിര്‍ ചില വിഷയങ്ങളില്‍ ഏറെ കഷ്ടപ്പെട്ടിരുന്നെന്നും അവസാനത്തെ ഒന്നര മാസത്തിനിടെ നടത്തിയ കഠിന പരിശ്രമത്തിലൂടെയാണ് അവയില്‍ ജയിക്കാനായതെന്നും വന്ദന പറയുന്നു.

ഓരോരുത്തര്‍ക്കും അവരുടേതായ കഴിവുണ്ടെന്നും അത് മനസിലാക്കി അവര്‍ക്കുള്ള വഴി തുറന്നുകൊടുക്കുകയുമാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. മത്സ്യങ്ങളെ വലിയ സമുദ്രത്തില്‍ നീന്താന്‍ അനുവദിക്കുന്നതിന് പകരം മരം കയറാന്‍ പഠിപ്പിക്കുന്നത് അബദ്ധമാണെന്ന് വന്ദന ഓര്‍മിപ്പിക്കുന്നു.


പ്രധാന വാർത്തകൾ
 Top