22 October Tuesday

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


പോണ്ടിച്ചേരി
പോണ്ടിച്ചേരി സെൻട്രൽ സർവകലാശാല വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് തിളക്കമാർന്ന വിജയം. കേന്ദ്ര സർവകലാശാലകളിലെ ആദ്യ തെരഞ്ഞെടുപ്പ് ഫലമാണിത്. വിദ്യാർഥി കൗൺസിൽ പ്രസിഡന്റായി പരിചയ് യാദവ് (എസ്എഫ്ഐ), ജനറൽ സെക്രട്ടറിയായി കുരളൻപൻ(എപിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി കുര്യാക്കോസ് ജൂനിയർ (എസ്എഫ്ഐ), വൈസ് പ്രസിഡന്റുമാരായി ജി മമത (എസ്എഫ്ഐ), ജെ കുമാർ (എഐഎസ്എഫ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി രൂപം ഹസാരിക (എസ്എഫ്ഐ), അൽ റിഷാൽ ഷാനവാസ് (എസ്എഫ്ഐ), ശ്വേത വെങ്കടേശ്വരൻ (എസ്എഫ്ഐ), അനഘ എസ് (എസ്എഫ്ഐ), ധനവർധിനി (എപിഎസ്എഫ്), റിതീഷ് കൃഷ്ണ (സ്വതന്ത്രൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എഎസ്എ-എംഎസ്എഫ് -ഫ്രറ്റേർണിറ്റി സഖ്യത്തോടൊപ്പം എൻഎസ്‌‌യു(ഐ)യും ചേർന്നാണ് ഇപ്രാവശ്യം എസ്എഫ്ഐക്കെതിരെ മത്സരിച്ചത്. എബിവിപിയും പ്രാദേശിക വിദ്യാർഥി സംഘടനയായ പിയുഎസ്എഫും ചേർന്ന സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു. വിദ്യാർഥികൾ നേരിട്ട് വോട്ട് ചെയ്ത് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ആദ്യ ഘട്ടത്തിൽ ഇരുസഖ്യത്തെയും പരാജയപ്പെടുത്തി എസ്എഫ്ഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 27 സീറ്റുകളാണ് എസ്എഫ്ഐ ഒറ്റയ്ക്ക് നേടിയത്. ആകെയുള്ള 70 പ്രതിനിധികളിൽ രണ്ട് സ്വതന്ത്ര സ്ഥാനാർഥികളെ മാത്രമാണ് എബിവിപിക്ക് വിജയിപ്പിക്കാനായത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top