27 May Wednesday

രാജ്യത്ത്‌ 14 മരണംകൂടി ; മരണസംഖ്യ 80 ; രോഗികൾ 2891

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020


ന്യൂഡൽഹി
കോവിഡ്‌–-19 ബാധിച്ച്‌ വെള്ളിയാഴ്‌ച രാജ്യത്ത്‌ 14 പേർകൂടി മരിച്ചു.  തെലങ്കാനയിൽ രണ്ടും മഹാരാഷ്‌ട്രയിൽ ആറും ഗുജറാത്തിൽ രണ്ടും ഡൽഹിയിൽ രണ്ടും ആന്ധ്രപ്രദേശ്‌, ഹിമാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ ഓരോരുത്തരും വീതമാണ്‌ മരിച്ചത്‌.  ഇതോടെ  മരണസംഖ്യ 80 ആയി. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച്‌ 62. ആന്ധ്രപ്രദേശിൽ ആദ്യ കോവിഡ്‌ മരണമാണ്‌. ഗുജറാത്തിൽ  ഒമ്പതും മഹാരാഷ്‌ട്രയിൽ 25 ഉം ഡൽഹിയിൽ ആറും  മരണമായി.

നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടത്ത 647 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലായി ഇതിൽ 12 പേർ മരിച്ചു. രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം 2891 കവിഞ്ഞെന്ന്‌ വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ 2547 പേരാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ. 163 പേർ രോഗ മുക്തിനേടി.  ഹരിയാനയിൽ വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന്‌ പേർ മലയാളികളാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top