26 October Monday

പാർലമെന്റിനെ കൊന്നു; ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റിനെ മോഡിസർക്കാർ തരംതാഴ്‌ത്തി: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

ന്യൂഡൽഹി
ഇന്ത്യൻ പാർലമെന്റിന്റെ കൊലപാതകമാണ്‌ നടന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. നിയമനിർമാണങ്ങൾ സഭയിൽ വരുമ്പോൾ വോട്ടെടുപ്പ്‌ ആവശ്യപ്പെടാൻ ഓരോ എംപിക്കും അവകാശമുണ്ട്‌. ഈ അവകാശമാണ്‌ നിഷേധിക്കപ്പെട്ടത്‌.

ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റിനെ മോഡിസർക്കാർ തരംതാഴ്‌ത്തി. തികഞ്ഞ സമഗ്രാധിപത്യനടപടിയാണിത്‌. ഭരണഘടന റിപ്പബ്ലിക്കിനെ തകർക്കാനുള്ള നീക്കം എല്ലാ ശക്തിയും ഉപയോഗിച്ച്‌ ചെറുക്കണമെന്നും‌ യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top