17 July Wednesday

video - മോഡിയുടെ പ്രസംഗത്തിനിടെ കൂട്ടത്തോടെ ആളുകള്‍ ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

നാഷിക്ക് > മഹാരാഷ്ട്രയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്.  ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോഡിയുടെ പ്രസംഗം പുരോഗമിക്കവേയായിരുന്നു പ്രവര്‍ത്തര്‍ കൂട്ടത്തോടെ സദസ്സ്‌ വിട്ടത്.

 15 മിനിറ്റ് നേരം മോഡിയുടെ പ്രസംഗം നീളുന്നതിനിടെയാണ് സംഭവം. വിരമിച്ച സൈനികര്‍ കൂടുതലായും പങ്കെടുത്ത റാലിയില്‍ ആയിരുന്നു മോഡിയുടെ പരാമര്‍ശം. പാക് പ്രകോപനങ്ങള്‍ കേട്ട് ഭയക്കുന്ന നയം ഇന്ത്യ ഉപേക്ഷിച്ചെന്ന് മോഡി പറഞ്ഞിരുന്നു.

പ്രസംഗം മടുത്ത് ഇറങ്ങിപ്പോകുന്നവരായിരിക്കാമെന്ന് പറഞ്ഞും ചിലര്‍ പരിഹസിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പിംപല്‍ഗോണിലാണ് സംഭവം. പാകിസ്ഥാന്റെ അഹംഭാവത്തിന് മറുപടി കൊടുത്തത് മോഡി സര്‍ക്കാര്‍ ആണെന്നായിരുന്നു പ്രസംഗത്തിലുടനീളം മോഡി ആവര്‍ത്തിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top