18 October Friday

തെരഞ്ഞെടുപ്പിന‌ുമുമ്പ‌് ഉദ‌്ഘാടന പരമ്പരയുമായി മോഡി

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

ന്യൂഡൽഹി> അധികാരത്തിലേറി നാല‌ുവർഷം വിദേശരാജ്യങ്ങളിൽ കറങ്ങിനടന്ന നരേന്ദ്ര മോഡി പൊതുതെരഞ്ഞെടുപ്പിന‌് മുന്നോടിയായി രാജ്യം മുഴുവർ ഓടിനടന്ന‌് പദ്ധികൾ ഉദ‌്ഘാടനം ചെയ്യുന്ന തിരക്കിലായിരുന്നുവെന്നാണ‌് പ്രധാനമന്ത്രിയുടെ ഓഫീസ‌് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത‌്.

ഫെബ്രുവരി എട്ടു മുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പ‌് തീയതി പ്രഖ്യാപിച്ച ഞായറാഴ‌്ച വരെ മോഡി നടത്തിയത‌് 28 സ്ഥലത്തായി 157 ഉദ‌്ഘാടനങ്ങളാണ‌്.
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് തീയതി പ്രഖ്യാപ്പിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാലാണ‌് തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം കമീഷൻ മോഡിക്ക‌ുവേണ്ടി ഇത്രയും വൈകിപ്പിച്ചത‌്.

അമേഠിയിൽ 2010ൽ നിർമാണം ആരംഭിച്ച തോക്കുനിർമാണ ഫാക‌്ടറിക്ക‌് വീണ്ടും തറക്കല്ലിട്ടു. 2017 ഒക്ടോബറിൽ മോഡിതന്നെ തറക്കല്ലിട്ട ബിഹാറിലെ ഓവുചാൽ പദ്ധതിക്ക‌് ഫെബ്രുവരി 17ന‌് വീണ്ടും തറക്കല്ലിട്ടു. നേരിട്ടെത്താൻ നേരമില്ലാത്തതിനാൽ വീഡിയോ കോൺഫറൻസ‌് വഴി ഉദ‌്ഘാടനം ചെയ‌്തത‌് നിരവധി പദ്ധികൾ.  ചെന്നൈ മെട്രോയിലെ പാസഞ്ചർ സർവീസ‌് ട്രെയിൽ, കർണാടകയിൽ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ‌, തഞ്ചാവൂരിലും കാരെപേട്ടയിലും ദേശീയപാത വികസിപ്പിക്കൽ തുടങ്ങിയവും ഉദ‌്ഘാടന പരമ്പരകളിൽപ്പെടും.


പ്രധാന വാർത്തകൾ
 Top