21 February Thursday

മോഡി ചായ വിറ്റിട്ടില്ലെന്ന‌് തൊഗാഡിയ; അനുകമ്പ നേടാനായി ഇല്ലാക്കഥ പ്രചരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

ന്യൂഡൽഹി> മോഡി ചായ വിറ്റിട്ടില്ലെന്നും അനുകമ്പ നേടാനായി ഇല്ലാക്കഥ പ്രചരിപ്പിക്കുകയാണെന്നും വിഎച്ച‌്പി മുൻ അന്താരാഷ‌്ട്ര വർക്കിങ‌് പ്രസിഡന്റ‌് പ്രവീൺ തൊഗാഡിയ. മോഡിയും താനും തമ്മിലുള്ള 43 വർഷം നീണ്ട സൗഹൃദത്തിനിടയിൽ ഇതുവരെ അദ്ദേഹം ചായ വിൽക്കുന്നത‌് കണ്ടിട്ടില്ലെന്ന‌് തൊഗാഡിയ പറഞ്ഞു.

ബിജെപിക്കും ആർഎസ്എസിനും രാമക്ഷേത്രം പണിയാൻ പദ്ധതിയില്ലെന്നും അന്താരാഷ‌്ട്രീയ ഹിന്ദു പരിഷത്തിന്റെ തലവനായ തൊഗാഡിയ പ്രതികരിച്ചു. ഫെബ്രുവരി ഒമ്പതിന‌് ‌ഹിന്ദുക്കളുടെ പുതിയ രാഷ‌്ട്രീയ പാർടി രൂപീകരിക്കുമെന്നും ആ പാർടി പാർലമെന്റിൽ പ്രാതിനിധ്യം നേടിയാലുടൻ ക്ഷേത്രനിർമാണം ആരംഭിക്കുമെന്നും തൊഗാഡിയ കൂട്ടിച്ചേർത്തു.


പ്രധാന വാർത്തകൾ
 Top