23 November Monday

മോഡിക്ക് സ്വത്ത്‌ കൂടി; അമിത്‌ ഷായ്ക്ക്‌ കുറഞ്ഞു

സ്വന്തം ലേഖകൻUpdated: Friday Oct 16, 2020

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ വർധന‌.  ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസ്തി കുറഞ്ഞു. 2020 ജൂൺ 30 വരെയുള്ള കണക്കില്‍ മോഡിയുടെ ഔദ്യോ​ഗിക ആസ്തി‌ 2.85 കോടി‌. കടബാധ്യതയില്ല. ഒരു വർഷം 36 ലക്ഷത്തിന്റെ വർധന.  കൈവശം പണമായി 31,450 രൂപ‌. സേവിങ്‌സ്‌ അക്കൗണ്ടിൽ 3.38 ലക്ഷം രൂപ. എസ്‌ബിഐ ഗാന്ധിനഗർ ശാഖയിൽ സ്ഥിരനിക്ഷേപമായി 1,60,28,039 രൂപ. മുൻവർഷം സ്ഥിരനിക്ഷേപം 1,27,81,574 രൂപയായിരുന്നു. 45 ഗ്രാം തൂക്കം വരുന്ന നാല്‌ സ്വർണമോതിരമുണ്ട്‌. 1,51,875 രൂപയാണ്‌ ഇതിന്റെ മൂല്യം. ഗാന്ധിനഗറിൽ വീടും ഭൂമിയുമടക്കം 1.1 കോടിയുടെ സ്വത്തുണ്ട്‌. സ്വന്തമായി കാറോ മറ്റ്‌ വാഹനങ്ങളോ ഇല്ല. നാഷണൽ സേവിങ്‌ സർട്ടിഫിക്കറ്റിൽ 8,43,124 രൂപ നിക്ഷേപമുണ്ട്‌. ഇൻഷുറൻസ്‌ പ്രീമിയമായി 1,50,957 രൂപ അടച്ചിട്ടുണ്ട്‌.

അമിത്‌ ഷായുടെ ആസ്‌തി 32.3 കോടി രൂപയിൽനിന്ന്‌ 28.63 കോടി രൂപയായി കുറഞ്ഞു. ഓഹരി വിപണിയിലെ ഇടിവാണ്‌ ആസ്‌തി കുറയാൻ കാരണം‌. ‌ ഗുജറാത്തിൽ പത്തിടത്തായി സ്വത്തുക്കളുണ്ട്‌. കൈവശം 15814 രൂപ. ബാങ്ക്‌ ബാലൻസ്‌ ഇൻഷുറൻസ്‌ പോളിസി ഇനങ്ങളിലായി 1.04 കോടി രൂപ. 13.47 ലക്ഷം രൂപയുടെ പെൻഷൻ പോളിസി. 2.79 ലക്ഷം രൂപ സ്ഥിരം നിക്ഷേപം.44.47 ലക്ഷം രൂപ മൂല്യം വരുന്ന ആഭരണങ്ങൾ. 12.10 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കൾ. 1.4 കോടി രൂപയുടെ സെക്യൂരിറ്റികൾ. 15.77 ലക്ഷം രൂപ കടബാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top