03 March Wednesday
രോഗികൾ വർധിച്ച്‌ മഹാരാഷ്ട്ര

ആശങ്ക പരത്തി ജനിതകമാറ്റം 
സംഭവിച്ച വൈറസുകൾ ;10,584 പുതിയ കേസും 78 മരണവും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


ന്യൂഡൽഹി
രാജ്യത്ത്‌ ആറുപേർക്ക്‌ ദക്ഷിണാഫ്രിക്കയിലെ ജനിതകമാറ്റം സംഭവിച്ച കൊറോണ‌ വൈറസ്‌ സ്ഥിരീകരിച്ചു. കൂടാതെ ഇതുവരെ 187 പേർക്ക്‌ ബ്രിട്ടനിലെ ജനിതകമാറ്റം സംഭവിച്ച വൈറസും ഒരാൾക്ക്‌ ബ്രസീലിലെ വൈറസും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

എൻ440കെ, ഇ484കെ വകഭേദങ്ങൾ മഹാരാഷ്ട്രയിലും കേരളത്തിലും തെലങ്കാനയിലും കണ്ടെത്തിയതായി നിതി ആയോഗ്‌ അംഗം ഡോ. വി കെ പോൾ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച ഈ വൈറസുകളാണോ കോവിഡ്‌  ഉയരാൻ കാരണമായതെന്നതിൽ വ്യക്തത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗികൾ വർധിച്ച്‌ മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ കോവിഡ്‌ കേസുകളിലെ വൻവർധനയാണ്‌. 24 മണിക്കൂറിൽ 6,418 കേസും 51 മരണവും റിപ്പോർട്ട്‌ ചെയ്‌തു. മറ്റ്‌ സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ്‌ കേസുകളിൽ വർധന രേഖപ്പെടുത്തി‌. കഴിഞ്ഞയാഴ്‌ചത്തെ കണക്കുമായി താരതമ്യപ്പെടുത്തിയാൽ മധ്യപ്രദേശ്‌–- 43, പഞ്ചാബ്‌–-31, ഛത്തീസ്‌ഗഢ്‌–-13, ഹരിയാന–-11 ശതമാനം വീതവുമാണ്‌ വർധന‌. കേസുകളുടെ എണ്ണം കുറവാണെങ്കിലും ജമ്മു കശ്‌മീരിൽ 22 ശതമാനം, ചണ്ഡിഗഢ്‌–-43ശതമാനവും വർധനയുണ്ടായിട്ടുണ്ട്‌.
ഡൽഹി, ഗുജറാത്ത്‌, കർണാടകം എന്നിവിടങ്ങളിലും നേരിയ വർധന‌ റിപ്പോർട്ട്‌ ചെയ്‌തു‌. ജാഗ്രത പുലർത്തിയില്ലെങ്കിൽ സാഹചര്യം വീണ്ടും വഷളാകുമെന്ന്‌ ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ്‌ നൽകി.

രാജ്യത്ത്‌ കോവിഡ്‌ കേസ്‌ വീണ്ടും ഉയരുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രികാര്യാലയത്തിൽ സാഹചര്യം വിശകലനം ചെയ്യാൻ യോഗംചേർന്നു. ആരോഗ്യസെക്രട്ടറി രാജേഷ് ‌ഭൂഷൺ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്‌ 10,584 പുതിയ കേസും 78 മരണവും റിപ്പോർട്ട്‌‌ ചെയ്‌തു‌. പല സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top