09 September Monday

അപകടകാരണം 
മുസ്ലിങ്ങളെന്ന് 
വിദ്വേഷ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ഭുവനേശ്വര്‍
ബാലസോറിലെ ട്രെയിന്‍ ദുരന്തത്തില്‍ വര്‍​ഗീയത പടര്‍ത്തരുതെന്ന് ഒഡിഷ പൊലീസിന്റെ മുന്നറിയിപ്പ്. ദുരന്തസ്ഥലത്തിന് സമീപം പള്ളിയുണ്ടെന്നും വെള്ളിയാഴ്ചയുണ്ടായ അപകടത്തിന് പിന്നില്‍ മുസ്‍ലിങ്ങളാണെന്നുമാണ് തീവ്രഹിന്ദുത്വവാദികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
അപ​കടത്തിന്റെ ആകാശചിത്രത്തില്‍ മോസ്കിന്റെ ചിത്രം മോര്‍ഫ്ചെയ്ത് ചേര്‍ത്താണ് വിദ്വേഷപ്രചാരണം നടത്തുന്നത്. എന്നാല്‍ ഇത്തരംചിത്രങ്ങള്‍ വ്യാജമാണെന്ന്അള്‍ട്ട് ന്യൂസ് അടക്കമുള്ള ഫാക്ട് ചെക്കിങ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

സമൂഹമാധ്യമങ്ങളിലും മറ്റും വര്‍​ഗീയത കലര്‍ത്തിയ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ഭാ​ഗ്യകരമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഒഡിഷ പൊലീസ് ട്വീറ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top