19 November Tuesday

മലയാലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന്‌ ഭർത്താവ്‌ ആത്മഹത്യ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


കോന്നി> മലയാലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന്‌ ഭർത്താവ്‌ ആത്മഹത്യ ചെയ്‌തു. മലയാലപ്പുഴ പൊലീസ്‌ സ്‌റ്റേഷന്‌ സമീപം നക്കരവെള്ളാവൂർ വീട്ടിൽ ഹരിചന്ദ്രൻ (55), ഭാര്യ ലളിത (50) എന്നിവരെയാണ്‌ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്‌.

ലളിതയെ മുറിക്കുള്ളിൽ വെട്ടേറ്റ്‌ മരിച്ച നിലയിലും ഹരിചന്ദ്രനെ തൂങ്ങിമരിച്ച നിലയിലുമാണ്‌ കണ്ടതെന്ന്‌ അയൽക്കാർ പൊലീസിനോട്‌ പറഞ്ഞു. പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


പ്രധാന വാർത്തകൾ
 Top