06 August Friday
ശരീരത്തിന്റെ പ്രതിരോധം അമിതമാകുന്നതിനാലുള്ള മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രോം ആണ്‌ കുട്ടികളെ 
ബാധിക്കുന്നത്‌

കോവിഡ്‌ മുക്തരായ കുട്ടികളിൽ 
എംഐഎസ്‌ സിയും

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


ന്യൂഡൽഹി
ഡൽഹിയിൽ കോവിഡ്‌ മുക്തരായ കുട്ടികളിൽ മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രോം (എംഐഎസ്‌–- സി) കൂടുന്നതായി റിപ്പോർട്ട്‌. കോവിഡിനോടുള്ള ശരീരത്തിന്റെ പ്രതിരോധം അമിതമാകുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ ശിശുരോഗ വിദഗ്‌ധർ വിലയിരുത്തുന്നു. ചികിൽസയിലൂടെ കുട്ടികളുടെ ആരോഗ്യസ്ഥിതി വേഗത്തിൽ മെച്ചമാകുന്നുണ്ടെന്നും ഡോക്ടർമാർ പ്രതികരിച്ചു.

കോവിഡ്‌ ബാധയുണ്ടായി നാല്‌ മുതൽ ആറാഴ്‌ചയ്‌ക്കുശേഷമാണ്‌ എംഐഎസ്‌–- സി ലക്ഷണങ്ങൾ പ്രകടമാകുന്നത്‌. പനി, തിണർപ്പ്‌, കണ്ണിൽ അണുബാധ, വയറിളക്കം, വയറുവേദന, മനംപിരട്ടൽ എന്നിവയാണ്‌ ലക്ഷണങ്ങൾ. അപൂർവമായി അവയവങ്ങളുടെ പ്രവർത്തനം നിലയ്‌ക്കുകയുംചെയ്യും. മൂന്നരയാഴ്‌ചയിൽ എംഐഎസ്‌–- സി ലക്ഷണങ്ങളുമായി 52 കുട്ടികൾ പ്രവേശിക്കപ്പെട്ടുവെന്ന്‌ ഗംഗാറാം ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധൻ ധീരൻ ഗുപ്‌ത പറഞ്ഞു.  കൂടുതൽ കുട്ടികളും 4–- 16 പ്രായപരിധിക്കാരാണ്‌.  മാക്‌സ്‌, അപ്പോളോ തുടങ്ങി ഡൽഹിയിലെ മറ്റ്‌ ആശുപത്രികളിലും എംഐഎസ്‌–-സി ലക്ഷണങ്ങളോടെ നിരവധി കുട്ടികൾ പ്രവേശിക്കപ്പെട്ടു.

അതിനിടെ, മുംബൈയിൽ കോവിഡ്‌ മുക്തരായശേഷം ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച മൂന്ന്‌ കുട്ടികളുടെ ഒരു കണ്ണ്‌ വീതം അണുബാധയെ തുടർന്ന്‌ നീക്കേണ്ടിവന്നു. നാലും ആറും 14 ഉം വയസ്സുള്ള കുട്ടികളുടെയാണ്‌ കണ്ണ്‌ നീക്കേണ്ടിവന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top