24 January Friday

മോഡിക്ക്‌ വേവലാതി പാകിസ്ഥാനെക്കുറിച്ചുമാത്രം: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

ന്യൂഡൽഹി >  സമ്പദ്‌ഘടന തകർന്ന്‌ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സർക്കാരും  ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമങ്ങളിലാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വേവലാതിയിലാണ്‌ ഇന്ത്യക്കാർ. എന്നാൽ, ‘‘നിങ്ങൾ പാകിസ്ഥാന്റെ സമ്പദ്‌ഘടനയെക്കുറിച്ച്‌ എന്തുകൊണ്ട്‌ സംസാരിക്കുന്നില്ല’’ എന്ന ചോദ്യവുമായി മോഡി ഉടൻ രംഗത്തുവരും.
നമ്മുടെ ജനാധിപത്യം, സമൂഹം, സമ്പദ്‌ഘടന എന്നിവയെ നശിപ്പിക്കാൻ മോഡി ചെയ്യുന്ന കാര്യങ്ങളെ ന്യായീകരിക്കാൻ ഉയർത്തുന്ന ഏകവാദം ഇതാണ്‌.

എന്നാൽ, മോഡിസർക്കാർ ഇതിനൊക്കെ മറുപടി നൽകേണ്ടിവരും. എക്കാലവും മണ്ണിൽ തല പൂഴ്‌ത്തിയിരിക്കാൻ അവർക്ക്‌ കഴിയില്ല–സീതാറാം യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top