20 October Tuesday

‘വക്കീൽ ഫീസിന്‌ ഭാര്യയുടെ ആഭരണം വിറ്റ ആൾക്ക്‌ മോഡി റഫാൽ കരാർ നൽകി’

സ്വന്തം ലേഖകൻUpdated: Sunday Sep 27, 2020

ന്യൂഡൽഹി > വക്കീൽ ഫീസ്‌ നൽകാൻ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ ആൾക്കാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി റഫാൽ കരാർ നൽകിയതെന്ന്‌ അഡ്വ. പ്രശാന്ത്‌ ഭൂഷൺ. ‘അനിൽ അംബാനി യുകെ കോടതിയോട്‌ പറഞ്ഞത്,‌ ഭാര്യയുടെ ആഭരണങ്ങൾ വിറ്റാണ്‌ വക്കീൽഫീസ്‌ നൽകിയത്‌ എന്നാണ്‌. സ്വന്തംപേരിൽ ഒന്നുമില്ല. ഒരു ചെറിയ കാർമാത്രം‌. ഇങ്ങനെയുള്ള ആൾക്കാണ്‌ മോഡി 30,000 കോടിയുടെ റഫാൽ ഓഫ്‌സെറ്റ്‌ കരാർ നൽകിയത്’–- പ്രശാന്ത്‌ ഭൂഷൺ ട്വീറ്റ്‌ ചെയ്‌തു.

 

ചൈനീസ്‌ ബാങ്കുകളിൽനിന്ന്‌ എടുത്ത വായ്‌പകൾ തിരിച്ചടയ്‌ക്കാത്ത കേസിലാണ്‌  യുകെ കോടതിമുമ്പാകെ അനിൽ അംബാനി തന്റെ പക്കൽ സ്വത്തൊന്നുമില്ലെന്ന്‌ അവകാശപ്പെട്ടത്‌. ഈ വർഷം ജനുവരി–- ജൂൺ കാലയളവിൽ ആഭരണങ്ങൾ വിറ്റ്‌ 9.9 കോടി രൂപ ലഭിച്ചതല്ലാതെ അടുത്തകാലത്ത്‌ തനിക്ക്‌ കാര്യമായ ആദായം ഒന്നുമില്ലെന്നും‌ അനിൽ അംബാനി അവകാശപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top