13 November Wednesday

'പശുക്കള്‍ക്ക് പകരം സ്ത്രീകളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കു'; മോഡിയോട്‌ മിസ് കൊഹിമ മത്സരാര്‍ത്ഥി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ന്യൂഡല്‍ഹി>  പശുക്കൾക്കു പകരം സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മിസ് കോഹിമ മത്സരാർഥി. വിധികർത്താവിന്റെ ചോദ്യത്തിനാണ് വിക്കോനുവോ സച്ചു എന്ന മത്സരാർഥിയുടെ പ്രതികരണം.

പ്രധാനമന്ത്രി സംഭാഷണത്തിന് ക്ഷണിച്ചാൽ എന്ത്‌ പറയും എന്നായിരുന്നു ചോദ്യം. ‘പശുക്കൾക്കു പകരം സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ അദ്ദേഹത്തോട് പറയും'- പതിനെട്ടുകാരിയായ വിക്കോനുവോ മറുപടി നൽകി. പൊട്ടിച്ചിരിച്ചും കൈയടിച്ചുമാണ്‌ സദസ്സ്‌ മറുപടി ഏറ്റെടുത്തത്‌. മത്സരത്തിൽ വിക്കോനുവോ രണ്ടാംസ്ഥാനം നേടി.

കൊഹിമയിൽ  അഞ്ചിന്‌ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ്‌ പുറത്തുവന്നത്‌.  സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ വീഡിയോ വൈറലായി. പശു സംരക്ഷകരുടെ പേരിൽ  ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ്‌ പ്രധാനമന്ത്രിക്ക്‌ വിക്കോനുവോയുടെ ഉപദേശം.


പ്രധാന വാർത്തകൾ
 Top