25 September Sunday

ലഹരി മരുന്ന് നൽകി ബലാത്സം​ഗം; ‘മിർച്ചി ബാബ’ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

ഭോപാൽ> ​ഗർഭധാരണത്തിന് ചികിത്സ നൽകാമെന്ന് വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വൈരാഗ്യ നന്ദഗിരി എന്ന മിർച്ചി ബാബ അറസ്റ്റിൽ. ഗ്വാളിയോർ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ നിന്നുള്ള യുവതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ജൂലൈയിൽ ആണ് കേസിന് ആസ്‌പ‌ദമായ സംഭവം. വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും ഗർഭം ധരിക്കാൻ കഴിയാത്തതിന് പരിഹാരം തേടിയെത്തിയ യുവതിയെ ചികിത്സയെന്ന് പറഞ്ഞ്  ലഹരിമരുന്നു കലർത്തിയ ഗുളികകൾ നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top